Chapter Title : വധു is a ദേവത 43 [Doli]
ഇത് കാശിന്റെ കാര്യം ആണ് നമ്മള് മറ്റേ കൃഷ്ണ കുമാർന്റെ പ്ലോട്ട് എടുക്കാ പറഞ്ഞ് ഒരു ഒന്ന് കൊടുത്തേ അതിന്റെ കാര്യം പറഞ്ഞതാ
അമ്മ : ഈ സമയത്ത് നിങ്ങൾക്ക് അത് വേണോ ന്നെ
പപ്പ : എന്റെ അല്ല ഡോ ഇയാൾടെ ആണ് 🙂
അമ്മ : അത് ഷോപ്പിംഗ് കോംപ്ലക്സ് കേട്ടാൻ നിങ്ങള് വാങ്ങാൻ നിന്ന സ്ഥലം ആണ് എന്തിനാ അവരെ ദ്രോഹിക്കുന്നെ അത് വിട്ടേക്ക്...
പപ്പ : ഞാൻ പറഞ്ഞതാ ഇയാള് കൊടുത്തതാ പൈസ ഇവന് എന്തോ ആവശ്യം ഒണ്ടെന്ന്... ടാ അത് വിട് ദാസ് പൈസ ഒന്നും അല്ല വലുത്...
അമ്മ : ഒരാൾടെ കണ്ണീര് കൊണ്ട് ഒന്നും കിട്ടില്ല പറഞ്ഞേക്കാമേ നിങ്ങള് മോന് വേണ്ടി ചെയ്യാൻ നിക്കുന്നത് ഫുൾ മണ്ടത്തരം ആണ്... ആ ചെക്കനും ഒരു അമ്മ കാണും അവൻ എത്ര തല്ലി പൊളി ആണേലും അവർടെ കണ്ണീര് വീണാ അതും കൂടെ നമ്മടെ പൊന്നൂനെ ദോഷം ആവത്തുള്ളൂ ഞാൻ പറഞ്ഞേക്കാം.... 👀
അമ്മ തിരിഞ്ഞ് നടന്നു
പപ്പ ഓ പിന്നെ എന്ന പോലെ അമ്മേ നോക്കി..😏
പപ്പ : കണ്ടല്ലോ
ദാസ് അങ്കിൾ : കണ്ടു കണ്ടു
പപ്പ : ദാസ് അയാളെ വിളിക്കാൻ പറ ഫണ്ട് വേണം സ്ഥലം വേണ്ട പറ അതും ഒരാഴ്ച്ചക്കുള്ളിൽ തന്നെ നീ നേരിട്ട് വേണ്ട ഹനുമാൻ ദാസേട്ടനോട് പറ അങ്ങർടെ അളിയൻ അല്ലെ ഇയാള് ഞഞാ പിഞ്ഞാ പറഞ്ഞാ ആ ബാംഗ്ലൂർ ഹോട്ടൽ പ്രൊജക്റ്റ് വേണ്ടെന്ന് പറഞ്ഞേക്ക്
ദാസ് അങ്കിൾ : ഉം... അല്ല ടാ ഇത് വച്ച് ഒരു കളി കളിക്കണം...
പപ്പ : ആ കൃഷ്ണ കുമാർ തന്നെ അവന്റെ മോനെ പട്ടിയെ പോലെ തല്ലി കൊല്ലണം എന്നാലേ എന്റെ പക തീരു...
പപ്പ വളരെ animated ആയി ഓരോന്ന് കാണിച്ചു...
ദാസ് അങ്കിളിന്റെ ഫോൺ റിങ് ആയി
ദാസ് അങ്കിൾ : ആ പ്രദീപേ
പപ്പ ഫോൺ പിടിച്ച് വാങ്ങി...
പപ്പ : പ്രദീപേ നീ അയാളെ വിളിച്ചോണ്ടെ
💬 Comments
View all comments