Chapter Title : വധു is a ദേവത 43 [Doli]
😊
ഞാൻ : നല്ല ഹാപ്പി ആണല്ലോ
പപ്പ : ഒന്നൂല്ലാ ഒടുക്കത്തെ ഹാപ്പി ഭയങ്കര ഹാപ്പി
ഞാൻ പോയി നടുക്ക് കേറി ഇരുന്നു
അമ്മ : ചായ വേണോ
ഉംച്ച് ഞാൻ തല ആട്ടി
പപ്പ : എങ്ങനെ ഇണ്ട് ഇപ്പൊ
ഞാൻ : ഓ നമ്മക്ക് എന്ത് സുഖം
പപ്പ : ഉം
അമ്മ : പിന്നെ
ഞാൻ : എവടെ ആരും ഇല്ലേ
അമ്മ : ഇല്ല മഹി ഹോസ്പിറ്റലിൽ പോയി നാളെ വരു... അങ്കിള് പിന്നെ വരുന്നില്ല പറഞ്ഞു പിന്നെ അമ്മു
🙂
പപ്പ : ടാ നിങ്ങള് തമ്മിൽ എന്താ വിഷയം
ഞാൻ : അത് ഞങ്ങടെ കുടുംബകാര്യം 🤣
പപ്പ : ഇയാള് വലിയ പുരുഷു 🤣
ഞാൻ : അത് പോട്ടെ മറ്റേത് എന്തായി... 🙂
പപ്പ : അതൊക്കെ ഞാൻ ഏറ്റു മക്കള് കൊറച്ച് ദിവസം റസ്റ്റ് എടുക്ക്....
ഞാൻ : ഉം
അമ്മ : എന്നാലും നിങ്ങള് എന്നോട് എന്തൊക്കെ മറക്കുന്നില്ലേ അത് മോശാ ട്ടോ 😞
ഞാൻ : crocodile കണ്ണീർ 😃
അമ്മ : വേദന വല്ലതും ഒണ്ടോ കുട്ടാ
ഞാൻ : ഇല്ലെന്ന് ചുമ്മാ വന്നെ പൊറത്ത് പോവാ ഫുഡ് കഴിക്കാൻ
അമ്മ : അയ്യോ പറ്റില്ല നല്ല കഞ്ഞി ഒണ്ട് കൊറച്ച് ദിവസം വീട്ടീന്ന് കഴിച്ചാ മതി അമ്മ മുട്ട വറത്ത് തരാ....
ഞാൻ : ഇവടെ ഇരിക്ക് മ്മാ
എണീക്കാൻ പോയ അമ്മേ ഞാൻ പിടിച്ച് അടുത്ത് ഇരുത്തി
ഞാൻ : പപ്പാ
പപ്പ : പറ മോനെ
ഞാൻ : ഹാ ഫോൺ വക്ക് ഞാൻ പറയട്ടെ
പപ്പ : ഹാ സ്റ്റോക്ക് നോക്കട്ടെ ചെക്കാ
ഞാൻ : ഓ പിന്നെ
പപ്പ : 😊 പറ 🙄
ഞാൻ : നമ്മക്ക് ഇവട്ന്ന് പോയാലോ
അമ്മ : പോവേ എങ്ങോട്ട്
ഞാൻ : കാനഡ അല്ലെങ്കി ദുബായ് പോവാ ജോൺ അങ്കിൾ ഇല്ലേ അവടെ അതാവുമ്പോ
💬 Comments
View all comments