Chapter Title : വധു is a ദേവത 43 [Doli]
സെറ്റിൽ ആയി സമാദാനം ആയി ഇരിക്കാല്ലോ
അമ്മ : പോയെ ഒന്ന്
പപ്പ : അപ്പൊ ബിസിനസ്സ്
ഞാൻ : അതാണോ അതിന് നമ്മക്ക് ആൾക്കാർ ഇല്ലേ
പപ്പ : പോടാ ഒന്ന് 😂 പപ്പ ചിരിച്ചോണ്ട് എണീറ്റ് പോയി...
.
.
.
രാത്രി അച്ചുന്റെ ഫോൺ വന്നു...
ഞാൻ :ആഹ് സുരേ അറിഞ്ഞല്ലോ കാര്യം
അച്ചു : എന്താ മൈരേ എന്തൊക്കെ ആണ് ഹേ
ഞാൻ : പോട്ട് താക്കില്ലേ 😂
അച്ചു : അത് വിട്ടേക്ക് നീ ഓകെ അല്ലെ
ഞാൻ : ഓ ഓകെ ഓകെ
അച്ചു : ജാനുന് ഫോൺ കൊടുക്കാ...
അവള് ഒടുക്കത്തെ സങ്കടം....
സംസാരിച്ച് ഞാൻ ഓരോ ഫോട്ടോ ഒക്കെ നോക്കി ഇങ്ങനെ കെടന്നു...
എന്റെ കൺ മുന്നിൽ ഹരി പിന്നെ പത്മിനി ഇങ്ങനെ വന്ന് വന്ന് പോയി...
> കാലത്ത് രാമു വീട്ടിലേക്ക് വന്നു
ഞാൻ : ആഹ് വാ വാ
അമ്മ : ഇവൻ വന്നാ
ഞാൻ : ഓ ഇന്നലെ വൈകീട്ട് വന്നു.. അമ്മാ ഞാൻ ലിലി ആന്റിടെ അടുത്തേക്ക് പോവാ
അമ്മ : ഞങ്ങള് വരാ, ഒറ്റക്ക് പോണ്ട...
ഞാൻ : എന്തിന് ദേ ഇവൻ ഒണ്ടല്ലോ അത് മതി
അമ്മ : പൊന്നൂവേ...
ഞാൻ : ഓ
അമ്മ : പ്രശ്നം ഒന്നും ഒണ്ടാക്കല്ലേ സത്യം ചെയ്യ്...
ഞാൻ : ഇല്ലെന്ന്...
അമ്മ എനിക്ക് അമർത്തി നെറ്റിയിൽ ഒരു ഉമ്മ തന്നു...
രാമു ഒളിഞ്ഞ് നിക്കുന്ന കണ്ട് അമ്മ അവനെ എത്തി നോക്കി
അമ്മ അവനെ കൈ കാട്ടി വിളിച്ചു
ഞാൻ ഷൂ എടുക്കാൻ ഉള്ളിലേക്ക് പോയി...
അമ്മ : 😊എന്താടാ നിനക്ക് നീ എന്തിനാ ഒളിയുന്നെ 🥹
രാമു : ഒന്നൂല്ലാ
അമ്മ : ദേ നീ ഒരു തെറ്റും ചെയ്തിട്ടില്ല ഒന്ന് ചിരിക്കടാ....
രാമു : ചെറിയമ്മ വേണേ രണ്ട് തല്ലിക്കൊ ദയവ് ചെയ്ത് എന്നെ ന്യായീകരിക്കല്ലേ എനിക്ക് അത് താങ്ങാൻ പറ്റില്ല
അമ്മ : ദേ കരയല്ലേ
💬 Comments
View all comments