Chapter Title : വധു is a ദേവത 43 [Doli]
അമ്മ : എന്തിനാ
ഞാൻ : ഞാൻ Manchester പോവാ
ഒറ്റ വാക്കിൽ ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു...
അമ്മ : പിന്നെ അവടാര് കുഞ്ഞമ്മേ ഒള്ളെ 😂
ചീര പൊട്ടിച്ചോണ്ട് ഇരുന്ന അമ്മ തല പൊക്കി എന്നെ നോക്കി പറഞ്ഞു...
ഞാൻ : ആ ഒരു കുഞ്ഞമ്മേ കൊടുക്കാൻ ഒണ്ടെന്ന് കേട്ടു...
അമ്മ : കേറി പോടാ 😡
ഞാൻ ചുറ്റും ഒന്ന് നോക്കി തിരിച്ച് കേറി പോയി...
.
.
.
>
19:23
പപ്പ മെല്ലെ റൂം തൊറന്ന് ഉള്ളിലേക്ക് കേറി വന്നു
ഞാൻ : എന്താ 👀
പപ്പ : എങ്ങോട്ടോ പോവാ പറയണ കേട്ടു 😊
ഞാൻ : ഹാ
പപ്പ : England പോയിട്ട്
ഞാൻ : അവടെ ജോ ഇല്ലേ അവൻ വഴി നോക്കാ വല്ലതും ജോലി കിട്ടോ വല്ലതും പഠിക്കണോ
പപ്പ : അവൻ കാനഡ അല്ലെ
ഞാൻ : അല്ല അവൻ internship എടുക്കാൻ England പോയി
പപ്പ : ഉം
ഞാൻ : പപ്പ പ്ലീസ് എനിക്ക് പറ്റില്ല പപ്പ കൊറച്ച് ഗാപ്പ് വേണം അതിനാ
പപ്പ : തൽക്കാലം അത് വിട് എന്നിട്ട് നാളെ വൈകീട്ട് ഫ്രണ്ട്സ് ആയിട്ട് വാഗമൺ വരെ ഒന്ന് പോയിട്ട് വാ ബൈക്ക് എടുത്തോ
ഞാൻ : വേണ്ടെന്ന്
പപ്പ : ഹാ പോടോ താൻ ഇയാള് England പോയിട്ട് Mancity ല് ചേരാൻ പോവല്ലേ അവടെ ആര് നിന്റെ തന്ത ഇരിപ്പിണ്ടാ തെമ്മാടി...
പപ്പ എന്നെ അടിക്കാൻ വരുന്ന കൈ ആക്കി തിരിഞ്ഞ് നടന്നു...
പപ്പ ഡോർ അടച്ചിട്ട് വെളിയിലേക്ക് പോയി...
.
.
.
ഇഷ്ട്ടം ഇല്ലാതെ ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് അടുത്ത ദിവസം പോവാൻ റെഡി ആയി...
അമ്മ : പൊന്നൂ സൂക്ഷിച്ച് പോണം കളിക്കാൻ നിക്കല്ലേ കേട്ടല്ലോ
ഞാൻ : ആഹ്
അമ്മു കതകിൻ്റെ പിന്നിൽ നോക്കി നിന്നു...
മഹി ആന്റി : സൂക്ഷിച്ച് പോണം ഹോട്ടൽ എത്തിയാ ഒടനെ വിളിക്കണം
💬 Comments
View all comments