Chapter Title : വധു is a ദേവത 45 [Doli]
നിനക്ക് ഞങ്ങളെ വേദനിപ്പിക്കുമ്പോ കിട്ടുന്നത്...
ഇത് വേദന ആണ് എനിക്ക്... എത്ര കൊണ്ടാലും എനിക്ക് ബോധം ഇല്ല അർഹത ഇല്ലാത്ത പലതും നേടാൻ നോക്കി ചെലത് കിട്ടി കൈവിട്ട് പോയി...
അമ്മു ഞെട്ടലോടെ ഒക്കെ കേട്ട് വായ പൊത്തി ചൊമരിൽ ചാരി നിന്നു...
അമ്മ : എനിക്ക് ഒന്നും അറിയില്ല നീ എന്റെ മോൻ ആണേ നാളെ നീ വീട്ടി കാണും
അയ്യോ അയ്യോ അങ്ങനെ ഒന്നും പറയല്ലേ ഞാൻ sign ചെയ്ത് പോയി ഇപ്പൊ മണ്ടത്തരം ആണെന്ന് തോന്നുന്നുണ്ട് പക്ഷെ no രക്ഷ
അമ്മ : അതാ ഞാൻ പറഞ്ഞത് നീ ഇന്ന് തന്നെ തിരിച്ചോ വേറെ സംസാരം ഒന്നും ഇല്ല
ഏയ് ഏയ് ഇല്ലില്ല ഈ രണ്ട് കൊല്ലം പണി എടുത്തേ പറ്റു അല്ലെ heavy compensation കൊടുക്കണ്ട വരും
പപ്പ : അത് നമ്മക്ക് എന്തേലും ചെയ്യാ ഡാ നീ വാ മോനെ ഇവടെ എല്ലാരും ചത്ത പോലെ ആണ് കേശു ഒണ്ടായിരുന്നു രണ്ട് ദിവസം ദേ അവൻ ഇന്ന് പോവേം ചെയ്തു
ഒന്നൂല്ലാ നിങ്ങള് ഒന്ന് ശ്രമിക്ക് രണ്ട് കൊല്ലം അല്ലെ അതങ്ങ് പൊക്കോളും, ഞാൻ വക്കാ ആന്റി, അങ്കിൾ അവരോട് പറയണേ ബൈ
അമ്മ : ഹലൊ... ഹലോ കണ്ണാ listen ഹലോ
മര്യാദക്ക് നാളെ വന്നോ - അമ്മ ഫോണിലേക്ക് നോക്കി അലറി പറഞ്ഞു
പപ്പ : രണ്ട് കൊല്ലം... 🥹 രണ്ട് കൊല്ലം.... 😏
എല്ലാരും പപ്പേ നോക്കി
പപ്പ : ഈ രണ്ട് കൊല്ലത്തി ഞാൻ ചത്താ അവനെ കാണിക്കരുത് കേട്ടല്ലോ പ്ലീസ് കാണിക്കരുത്...🙏
പപ്പ മൊഖം വീർപ്പിച്ച് പറഞ്ഞു...
അമ്മു അടുക്കള വിട്ട് ഓടി പോയി റൂമില് കേറി ബെഡിലേക്ക് നോക്കി
ദേഷ്യം സങ്കടം രണ്ടും കലർന്ന നോട്ടം
ചതിച്ചല്ലെ എന്നെ ചതിച്ചല്ലെ ഡാ പട്ടി
അമ്മു പല്ല് കടിച്ച് ആ തലേണ ബൊമ്മേ തൂക്കി എടുത്ത് തറയില് വലിച്ചെറിഞ്ഞു...
കട്ടിലിൽ ഇരുന്ന് തേങ്ങി കരഞ്ഞു
രണ്ട് മിനിറ്റ് കഴിഞ്ഞതും അവളതിനെ മെല്ലെ നോക്കി
അവൾക്ക്
💬 Comments
View all comments