Chapter Title : വധു is a ദേവത 47 [Doli]
അവൾടെ complaint,ആ ചെക്കൻ ഒരാഴ്ച ആയിട്ട് missing ആണെന്ന് അളിയൻ ഷിബു സാറിനെ വിളി പുള്ളി പറയും പേടിക്കണ്ട പരിപാടി കഴിഞ്ഞു ഞങ്ങള് എറങ്ങി, വൈകീട്ട് ഞാൻ എത്തും
പപ്പ : wait wait
ദാസ് അങ്കിൾ : എന്താടാ
പപ്പ : ചെക്കനെ പോലിസ് പിടിച്ചൂന്ന്
ദാസ് അങ്കിൾ വല്യച്ഛൻ ഒക്കെ ഒരു അമ്പരപ്പോടെ എണീറ്റു
പപ്പ : ഹലോ ഷിബു സാർ ആണോ
ഷിബു സാർ : സാറേ
പപ്പ : എന്താ സാറേ എന്താ
ഷിബു സാർ : സാറേ ഇത് കൊറച്ച് പണി ആണ് ഇവടന്ന് അങ്ങോട്ട് കോൾ പോയതും ഞാൻ രുദ്രൻ സാറിനെ ട്രൈ ചെയ്യാൻ തൊടങ്ങിയതാ ഇവടെ അവരൊക്കെ വന്നിണ്ട് സാറിന്റെ മകൻ എത്തീട്ടില്ല ഇത് വരെ
പപ്പ : എന്താ കാര്യം പറ സാറേ
ഷിബു സാർ : അത് സംഭവം നിങ്ങടെ ആ പ്രശ്നത്തിലെ മറ്റവൻ കൊറച്ച് ദിവസായി missing ആണ് പക്കാ frame case ആണ് വല്ലതും ചെയ്തില്ലേ മോൻ ലോക്കാവും ASI ആണേ ഇത്തിരി കൊഴപ്പം പിടിച്ച ഒരു കുട്ടിയാ, സാർ SP സാർ വഴി വല്ലതും ചെയ്യാൻ നോക്കുന്നതാ നല്ലത് Christmas ലീവാ പിടിച്ച് വച്ചാ രണ്ട് ദിവസം lock ആവും...
പപ്പ : എന്തെങ്കിലും ചെയ്ത് ഒന്ന് help ചെയ്യണം എനിക്ക് അവടെ വരെ വരാൻ ടൈം അത്ര മാത്രം... ഇതൊക്കെ ഇല്ലാത്ത കഥകളാ പ്ലീസ്...
ഷിബു സാർ : ഒറപ്പായും, എന്താ സാറേ, ഇത് കൂടെ ചെയ്യാതിരിക്കോ... സാർ
💬 Comments
View all comments