Chapter Title : വധു is a ദേവത 47 [Doli]
അവൻ കത്തും എഴുതി നാട് വിട്ട് പോയതാ... തെളിവ് വേണോ പിന്നേ രണ്ട് ദിവസം കഴിഞ്ഞ് ഈ പറഞ്ഞ ആള് എന്റെ ഈ ഫോണിലേക്ക് മെസേജ് അയച്ചതും തെളിവ് വേണോ മാഡത്തിന്...
അപ്പഴേക്കും അവനെ വെളിയിലേക്ക് വലിച്ചോണ്ട് പോയി...
വൃന്ദ : 😏ഒരോ locals
👀
വൃന്ദ : അപ്പോ പറ ഇന്ദ്രജിത്തേ എങ്ങനെ ആയിരുന്നു പരിപാടി
ഞാൻ : ശെടാ ഇത് നല്ല പാട് നിങ്ങക്ക് അതിനാ ശമ്പളം തന്ന് നിർത്തിയിരിക്കണെ കണ്ട് പിടിക്കണം മാഡം
വൃന്ദ എന്റെ നേരെ അവടെ ഇരുന്ന ഫയൽ എടുത്ത് അടിക്കാൻ ആയിട്ട് വന്നു
അവൾക്ക് മുന്നിൽ ഇന്ദ്രനെ കണ്ട് വൃന്ദ തന്നെ അങ്ങ് പിന്നിലേക്ക് പോയി
ദാസ് അങ്കിൾ : ഇല്ല മാഡം നിങ്ങക്ക് അത്രക്ക് മൂപ്പ് പോരാ
ഞാൻ : 😊 മാഡം ആ പോയത് ഈ കുട്ടിടെ husband ആണ് അവൻ പറഞ്ഞത് കേട്ടില്ലേ കത്തെഴുതി വച്ചിട്ട് പോയെന്ന് അല്ല എന്നെ പ്രതി ആക്കിയേ മതിയാവൂ എന്നാണെങ്കി ഞാൻ wait ചെയ്യാ
വൃന്ദ നിന്ന് പരുങ്ങി
വൃന്ദ : ഷിബു ആ മറ്റവനെ ഇങ്ങോട്ട് വിളിക്ക്....
രണ്ട് മിനിറ്റ് ഏതാണ്ട് കഴിഞ്ഞതും രാമൻ വന്ന് എന്റെ അടുത്തായി നിന്നു...
രാമൻ അകത്ത് വന്നതും ASI ക്ക് പണി ആവുന്ന പോലെ സംസാരം തൊടങ്ങി
അവനെ ഒന്ന് ഓഫാക്കാൻ നോക്കി വൃന്ദ ഞങ്ങള് മൂന്നാൾ ഞാൻ, രാമൻ, പത്മിനി മാത്രം ഉള്ള സെറ്റപ്പ് വരുത്തി
വൃന്ദ : പേര് പറ
രാമൻ : ശിവറാം
വൃന്ദ : ഇവനെ എത്ര കാലം ആയി അറിയാ
കൊറേ ആയി അവൻ കട്ട പുച്ഛം ഇട്ടോണ്ട് പറഞ്ഞു
വൃന്ദ : കൃത്യമായ ഒരു ഇത് വേണം
ഞാൻ : ഇതെന്താ calender ഇണ്ടാക്കാനോ 😏
വൃന്ദ : ചെവിക്കുറ്റി അടിച്ച് ഞാൻ
അവരെന്റെ നേരെ തിരിഞ്ഞ് അലറി
രാമൻ : ഏയ് അവന് വൈയ്യാത്ത ആണ് അടിക്കരുത്... 😨
അവരൊരു തരി അനങ്ങാത്ത എന്നെ ഒന്ന് തുറിച്ച് നോക്കി തിരിഞ്ഞ് പോയി
💬 Comments
View all comments