Chapter Title : വധു is a ദേവത 9 [Doli]
നിപ്പുണ്ട്.... ?
അവളെ അവിടെ ആവി പിടിക്കാൻ ഇരുത്തി ഞാൻ പോറതൊട്ട് വന്നു.... വാതിലിന് അരികിൽ നിന്ന അമൃത പെട്ടന്ന് ഉളളിലോട്ടു കടക്കാൻ വന്നു ഞാനും അവളും കൂട്ടിമുട്ടി
ഒരു നിമിഷം അവളുടെ കണ്ണിൽ നോക്കിയ ഞാൻ പതറി പോയെങ്കിലും ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞോണ്ട് ഇരുന്നു നോ നോ ഡോണ്ട് ക്രോസ്സ് ദി ലിമിറ്റ്.....
താഴേ കാറിൻ്റെ ഹോൺ കേട്ട് ഞാൻ ഭോതത്തിലേക്ക് തിരിച്ചു വന്നു....നോക്കുമ്പോ അവൾ എൻ്റെ കൈയിൽ കൈ കോർത്ത് നിൽക്കുന്നു എൻ്റെ മറ്റെ കൈ അവളുടെ ഇടുപ്പിൽ
ശെ എന്നെ വിടെട വിടാൻ അവൾ പറഞ്ഞു.....
പെട്ടന്ന് കൈ എടുത്തതും അവൾ വീഴാൻ പോയി അപ്പോ പിന്നെയും ഞാൻ അവളെ ഒന്ന് താങ്ങി പിടിച്ചു.
എന്നെ വിടാൻ അവൾ ചവിട്ടി തുള്ളികൊണ്ട് റൂമിലോട്ട് പോയി.....
ഞാൻ താഴോട്ടും പോയി.....എല്ലാരും വന്ന് കയറുന്നു.....
എന്തായി പോയ കാര്യം അമർ ടിവിൽ നിന്ന് തല മാറ്റി കൊണ്ട് അമ്മയോട് ചോദിച്ചു ...
അതിന് അമ്മ തംബ്സ് അപ്പ് കാണിച്ച് ചിരിച്ചു.....
ഞാൻ കാറിൽ നിന്ന് ഇറങ്ങുന്ന പപ്പയുടെ അടുതൊട്ട് പോയി.... ആ മോനെ ഇവനെ ഒന്ന് മാറ്റി നിർത്തിയേക്ക് പപ്പ കാറിൻ്റെ കീ എൻ്റെയിൽ തന്നിട്ട് പറഞ്ഞു....
അല്ലാ എന്തായി പോയ കാര്യം ഞാൻ പപ്പയോട് ചോദിച്ചു.... എന്താ ഒരു ആവേശം പപ്പ ചിരിച്ചോണ്ട് പറഞ്ഞു......
ഹാ കാര്യം പറ പപ്പ ചുമ്മാ കലിക്കല്ലെ..... അതൊക്കെ പിന്നെ ഇപ്പൊ വല്ലതും കഴിക്കട്ടെ ഭയങ്കര വിശപ്പ്.... പപ്പ ഉള്ളിലോട്ട് പോയി.....
ശെ എന്ത് ചെയ്യും എങ്ങനെ കാര്യങ്ങൾ ഒന്ന് അറിയുക..... ആൻ്റിയോട് ചോദിച്ചാലോ വേണ്ട ഇവിടെ അറിഞ്ഞ പിന്നെ നാണക്കേടാവും.....
ഇന്ദ്ര. ഇന്ദ്ര .... അമ്മ വിളിച്ചു.... വരുന്നു അമ്മ..... എന്താ ...
ടാ നീ അമ്മുനെയും കൊണ്ട് വൈകീട്ട് അമ്പലത്തിൽ പോണം.... എന്താണ് കാര്യം ...
എന്താ ഏതാ എന്നൊന്നും ചോദിക്കണ്ട പോണം എന്ന് പറഞ്ഞ പോണം കേട്ടല്ലോ....അമ്മ പറഞ്ഞു.... ശേ ശെരി എപ്പോഴാ....
ആ ഗുഡ് ബോയ് ഒരു 5 മണിക്ക് പോ വേണമെങ്കിൽ
💬 Comments
View all comments