0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.6K

നീ ഇത് പോയി ഒന്ന് ഇട്ടിട്ട് വാ .... അമ്മ ഒരു കുർത്ത എനിക്ക് തന്നു.... ഇതിൻ്റെ ഒക്കെ അവശ്യം ഉണ്ടോ മ്മ.

കളിക്കാതെ പോയി ഇട്ടിട്ട് വാടാ അമ്മ പറഞ്ഞു...

പിന്നെ ട്രയൽ റൂമിൽ പോയി ഇട്ടിട്ട് വന്നു...

അപ്പോ ദേ നിക്കുന്നു അമൃത ഒരു കിടിലൻ ഡ്രസ്സ് എൻ്റെ അതെ കളറിൽ ചുമ്മാ പറയുന്നതല്ല പെണ്ണ് ഒരു കൊച്ച് സുന്ദരി തന്നെ .....

ശെ ഞാൻ എന്താണ് ഈ ചിന്തിക്കുന്നത് മോശം മോശം....

ആഹ നല്ല ഡ്രസ്സ് കുർത്തയും ട്രൗസറും അമർ നീ ഇങ്ങനെ തന്നെ കല്യാണത്തിനും പോവണം കേട്ടോ അവൻ എന്നെ കളിയാക്കി....

എല്ലാവരും ഒരേ ചിരി ആയിരുന്നു... മതി മതി എൻ്റെ കൊച്ചിനെ കളിയാക്കിയത് ആൻ്റി എൻ്റെ രക്ഷക്ക് മുന്നോട്ട് വന്നു.... ഏട്ടാ ചേച്ചിയെയും കൂട്ടി നിക്ക് ഒരു ഫോട്ടോ എടുക്കാം അപ്പു പറഞ്ഞു....

അതൊന്നും വേണ്ട ചുമ്മാ ഇരി ഞാൻ പറഞ്ഞു... നിക്കെട്ടാ ചുമ്മാ ഒരു രസം അല്ലേ.... അവൾ പറഞ്ഞു....

വേണ്ട വേണ്ട....

ഹാ ഒന്ന് നിക്കെടാ എന്തായാലും കല്യാണത്തിന് ഒരുപാട് ഫോട്ടോ എടുക്കാൻ ഉള്ളതാ അപ്പോ ഇത് ഒരു തുടക്കം ആയികോട്ടെ അമ്മ പറഞ്ഞു....

എന്ത് കഷ്ടം ആണ് ....

ഞാൻ അങ്ങനെ തന്നെ പോസ് ചെയ്ത് നിന്നു....

ഇച്ചിരി അടുത്ത് നിക്കേടാ മോനെ അവള് നിന്നെ തിന്നുകയോന്നും ചെയ്യില്ല അമ്മ പറഞ്ഞു....

ഹാ നീ എന്താ ഈ കാണിക്കുന്നത് ഇന്ദ്ര ഇങ്ങു അടുത്ത് വന്നെ അമർ നിന്ന് ഇടത് നിന്ന് വന്നു എന്നെയും അവളെയും ചേർത്തു

💬 Comments

View all comments