Chapter Title : വധു is a ദേവത 10 [Doli]
വലിയ സോഷ്യൽ ബീയിങ് ആണ് എന്ന് എനിക്കന്ന് മനസ്സിലായി....
ഇത്രയും വലിയ ആളാണോ എൻ്റെ പപ്പ ഞാൻ പപ്പയോട് ചോദിച്ചു... നീ എന്താ വിചാരിച്ച്ത് രാമനാഥൻ എന്ന് പറഞ്ഞ സുമ്മാവാ പപ്പ തള്ളി തുടങ്ങി....
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു വീട്ടിൽ എത്തി .... ഇവനും വന്നോ ഇന്ന് ....അമ്മ ചോദിച്ചു....
ഞാൻ രാവിലെ എണിക്കുമ്പോ മോൻ ഹാളിൽ ഇരിക്കുന്നു പിന്നെ അവനെയും കൂടെ കൂട്ടി...പപ്പ പറഞ്ഞു....
ആണോ നന്നായി ചായ എടുക്കട്ടേ അമ്മ ചോദിച്ചു...
വേണ്ട അമ്മ ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം ... ഞാൻ പറഞ്ഞു.....
അങ്ങനെ കുളിയും കഴിഞ്ഞ് താഴേക്ക് പോയപ്പോ അതുല്യ താഴെ ഇരിപ്പുണ്ട് ഞാൻ വലിയ മൈൻഡ് കൊടുത്തില്ല....
അമ്മ ഫൂഡ്.... ഡൈനിങ് ഏരിയയിൽ പോയി ഞാൻ വിളിച്ച് പറഞ്ഞു.... ഇന്നാ അമ്മ നല്ല ചൂട് ഇഡലിയും സാമ്പാറും തന്നു...
ടാ കുഞ്ഞു നീ പോയി തടിയും മുടിയും മുടിയും ഒക്കെ ഒന്ന് ഗ്രൂം ചെയ്തിട്ട് വാ അമ്മ പറഞ്ഞു...
ഇപ്പൊ എന്തിനാ നാളെ പോരെ ഞാൻ പറഞ്ഞു... നാളെ ഇപ്പൊ മുഹൂർത്തത്തിന് രണ്ട് മിനിറ്റ് മുന്നേ ആണോ.. അമ്മ പറഞ്ഞു....
അമ്മ അത് പറഞ്ഞപ്പോ ആണ് നാളെ എൻ്റെ കല്യാണം ആണ് എന്ന കാര്യം ഞാൻ ഓർത്തത്....
അതൊന്നും വേണ്ട ഇപ്പൊ തന്നെ പോവാൻ നോക്ക് വൈകീട്ട് ആൾകാർ ഒക്കെ വരും സമയം കിട്ടി എന്ന് വരില്ല അമ്മ പറഞ്ഞു...
ശെരി ഇതൊന്നു കഴിച്ചിട്ട് പോരെ അതോ ഇപ്പൊ തന്നെ പോണോ ഞാൻ ചോദിച്ചു.... തർക്കുത്തരം മാത്രം
💬 Comments
View all comments