Chapter Title : വധു is a ദേവത 11 [Doli]
അവളുടെ നേരെ തിരിഞ്ഞ് നോക്കി....
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു കുങ്കുമം ചാർത്തിയ സമയം അടുഞ്ഞ് പോയ അവളുടെ കന്നുകൾക്കിടയിലൂടെ ഒന്നോ രണ്ടോ തുള്ളി കണ്ണീർ പുറത്തേക്ക് വന്നു അത് കവിളുകൾ നനച്ച് താഴേക്ക് വീണു....
അപ്പോഴേക്കും പൂജാരി പിന്നെയും പൂ എടുത്ത് ഞങ്ങൾക്ക് നേരെ എറഞ്ഞു....
അങ്ങനെ കുറച്ച് നേരം പിന്നെയും പൂജ നീണ്ട് നിന്നു....
പൂജയുടെ അവസാനം പൂജാരി തീർത്ഥം തന്ന് അത് അവസാനിപ്പിച്ചു...
ശ്വാസം വിട്ട് ഒന്ന് എല്ലാരെയും ഒന്ന് നോക്കി...
എല്ലാരും ചുറ്റും തന്നെ ഉണ്ട്....
അമ്മ മാത്രം എന്നെ നോക്കി വെളുക്കനേ ചിരിച്ച് കാട്ടി.... താഴെ ഇരിക്കുന്നവരെ നോക്കി ഞാൻ പരിചയം ഉള്ള മുഖങ്ങൾ കണ്ടെത്താൻ ശ്രമിച്ചു...
അതിൽ ഒരാളെ ഞാൻ പെട്ടന്ന് തിരിച്ചറിഞ്ഞു മഹാലക്ഷ്മി ....
അവള് എന്നെ നോക്കി കണ്ണുകൾ കലങ്ങി ഇരിപ്പാണ്...
ഞാൻ അവളെ കണ്ടു എന്ന് അറിഞ്ഞതും അവളിൽ ഒരു മാറ്റം ഉണ്ടായി....
പാവം ഒരുപാട് വിഷമം ഉണ്ടാവും... (സ്നേഹിച്ചവർ നഷ്ടപ്പെടുമ്പോ നമ്മക്ക് നല്ല വിഷമം ഉണ്ടായിരിക്കും എന്നത് പ്രകൃതിയുടെ സത്യം ആണല്ലോ)
ഞാൻ അവളെ അങ്ങോട്ട് വിളിച്ചു....
അവൾ ഇല്ല എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അമറിനെക്കൊണ്ട് അവളെ ഇങ്ങ് കൊണ്ടുവരുതിച്ച്....
പിന്നെ ഓരോ ബന്ധുക്കൾ ആയി വന്നു അത്ര ആൾകാർ ഒന്നും ഇല്ലെങ്കിലും അത് തന്നെ എന്നെ വല്ലാതെ വെറുപ്പിച്ചു....
പിന്നെ ഞാനും അമറും ദീപുവും അച്ചുവും മാത്രം നിന്ന് ഒരു ഫോട്ടോ എടുത്തു....
പിന്നെ എല്ലാരും നിന്നും പിന്നെ ഞാൻ മഹാലക്ഷ്മിയേ മാത്രം നിർത്തി എൻ്റെ അടുത്ത് ഫോട്ടോ എടുപ്പിച്ചു ......
അമൃതക്ക്
💬 Comments
View all comments