Chapter Title : വധു is a ദേവത 13 [Doli]
കഷ്ടം അനുഭവിക്കുന്നു എന്ന് വിചാരിക്ക് അപ്പോ നീ ഇന്ന് വിചാരിക്കും ഞാൻ പണ്ട് അനുഭവിച്ചത് നോക്കുമ്പോ ഇതൊക്കെ എന്ത് എന്ന്.....
ഞാൻ ഒരു കാര്യം കൂടെ പറയാം നീ എനിക്ക് വേണ്ടി കണ്ണീർ ഒഴുക്കുന്നത് വെറുതെ ആണ് പിന്നെ നമ്മൾ സ്നേഹിക്കുന്നവരെ കാൾ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ .....
അപ്പോ നീ എന്താ എന്നെ സ്നേഹിക്കാതിരുന്നത് ..... അവൾ എന്നോട് ചോദിച്ചു.... കാരണം നിന്നെക്കാൾ എന്നെ എൻ്റെ അച്ഛനും അമ്മയും സ്നേഹിക്കുന്നു സിംപിൾ....ഞാൻ പറഞ്ഞു....
അപ്പോ നീ ഇഷ്ടം അല്ലാതെ ആണോ ഈ കല്യാണം കഴിച്ചത് അവൾ ചോദിച്ചു.....
അമൃത വന്നത് ഇവർ അറിഞ്ഞില്ല ....
എനിക്ക് ഈ കല്യാണത്തിൽ ഇഷ്ടം ഇല്ലെങ്കിലും എനിക്ക് വേറെ വഴി ഇല്ല കാരണം ഇത്ര കാലം എന്നെ പൊന്ന് പോലെ നോക്കിയ അവരെ ഞാൻ എങ്ങനെ ആണ് വിഷമിപ്പിക്കുന്നത് .....എന്നെ കൊണ്ട് പറ്റില്ല....
ഇതെല്ലാം കേട്ട് അപ്പുറത്ത് നിന്ന അമൃത ഹൃദയം പൊട്ടിയ അവസ്ഥയിൽ കണ്ണുകൾ നിറചു..... അവൾ താഴേക്ക് ഇറങ്ങി പോയി....
എടി നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ നിനക്കുള്ള സൂപ്പർ ചെക്കനെ മൂപ്പർ സെറ്റ് ആക്കി തരുo.....
ഇപ്പൊ കുറച്ച് ആശ്വാസം കിട്ടിയോ ഞാൻ ചോദിച്ചു...
അവൾ അതിന് തല ആട്ടി .. നിനക്ക് ശെരിക്കും മ്മുവിനെ ഇഷ്ടം അല്ലേ അവൾ ചോദിച്ചു.....
അങ്ങനെ ചോദിച്ചാ അതൊന്നും നീ അറിയണ്ട ഞാൻ പറഞ്ഞു....
എനിക്കറിയാം ..... അവൾ പറഞ്ഞു.... അറിയാലോ അപ്പോ പോവാൻ നോക്കി അല്ലാ ടാ നീ പറഞ്ഞില്ലേ നമ്മളെ സ്നേഹിക്കുന്നവരെ വേണം
💬 Comments
View all comments