0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 1.9K

വാക്കും കേട്ട് നീ എൻ്റെ മോള് തന്നെ ആണോ ഡീ... നശൂലമേ...

പപ്പ : ?

അമ്മ : രുദ്രൻ എന്താ പറഞ്ഞത്...

പപ്പ : അവൻ ഇങ്ങോട്ട് വന്നോണ്ട് ഇരിക്കുക ആണ് എന്ന് ...എന്ത് തെറ്റ് ചെയ്തിട്ടാണ് എൻ്റെ മോനെ...

അമ്മ : നിങൾ ഇങ്ങനെ നിക്കാതേ ആരെയെങ്കിലും വിളിച്ച് അന്വേഷിക്കാൻ നോക്ക് ന്നേ...

പപ്പ : ആരെ വിളിക്കാൻ എന്ത് ചോദിക്കാൻ ഞാൻ ഇന്നലെയും കൂടെ പറഞ്ഞതാ തന്നോട് താൻ വിളിച്ചാ അവൻ വരും എന്ന് ..അപ്പോ കേട്ടില്ല....

അമ്മ : നിങ്ങള് എന്നെ ഇങ്ങനെ പറയാതെ എൻ്റെ മോനെ കണ്ടുപിടിക്കാൻ നോക്ക്....?

പപ്പ : ഞാൻ നോക്കാം....

അങ്കിൾ ,: ഇനിയും ഉണ്ടോ ഡീ ഇത് പോലെ ഉള്ള വെഷവിത്തുകൾ...?

ആൻ്റി: ഞാൻ എന്ത് ചെയ്തു മനുഷ്യ എന്നോട് ഇങ്ങനെ ചാടി കടിക്കാൻ കരഞ്ഞ് കലങ്ങിയ കണ്ണുകളും ആയി ആൻ്റി അങ്കിളിനെ നോക്കി തുള്ളി കൊണ്ട് പറഞ്ഞു...

അങ്കിൾ : മിണ്ടി പോവരുത് കൊന്ന് കളയും നിന്നെ

ആൻ്റി: കൊല്ല് എന്നെ കൊല്ല്.. പോയത് എൻ്റെ മോൻ കൂടെ ആണ് അത് നിങ്ങള് മറക്കരുത്...

അങ്കിൾ : എന്നിട്ട് ആണോ ഡീ നീ നിൻ്റെ മോളോട് ഒന്നും പറയാതെ ഇരുന്നത്

ആൻ്റി: നിങ്ങള് ചോദിക്ക് അവളോട് ഞാൻ എത്ര വട്ടം പറഞ്ഞു എന്ന് അവളുടെ തലക്ക് കേറാത്തത് എൻ്റെ തെറ്റാണോ...??

അങ്കിൾ : എന്നിട്ട് എൻ്റെ മോള് കേട്ടില്ലേ ?

ആൻ്റി: ഞാൻ നിന്നോട് പറഞ്ഞില്ലേ അവനോട് സംസാരിക്കാൻ കേട്ടോ ഡീ കേട്ടോ

💬 Comments

View all comments