0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 1.9K

വിട്ടു....

എസ് ഐ: ആ ചെക്കൻ അന്നെ പറഞ്ഞതാ ശെ അബദ്ധം ആയല്ലോ ....

അമർ : സാറേ അവനെ കണ്ട് പിടിക്കാൻ എന്തെങ്കിലും വഴി...

എസ് ഐ : ഒരു കാര്യം ചെയ്യ് പരാതി കൊടുക്കാൻ താൽപര്യം ഇല്ലാത്ത സ്ഥിതിക്ക് അവൻ്റെ ബാങ്ക് അക്കൗണ്ട് ഒന്ന് ചെക്ക് ചെയ്യ് അതിൻ്റെ സ്റ്റേറ്റ്മെൻ്റ് എടുക്കുമ്പോ പൈസ എവിടെ നിന്നൊക്കെ ആണ് എടുക്കുന്നത് എന്ന സംഭവം വച്ച് ചിലപ്പോ പിടി കിട്ടും....പിന്നെ രുദ്രനോട് എന്നെ വിളിക്കാൻ പറ...നോക്കാം പേടിക്കണ്ട കേട്ടോ....

വിഷ്ണു ഏട്ടൻ : സാറേ എന്തെങ്കിലും ഒന്ന് ചെയ്ത് കൊടുക്കണം സാർ...പാവം പിള്ളേര്. ആണ് സാറേ...

എസ് ഐ: ശെരി ശെരി മറ്റവനെ പൊക്കി ഉള്ളിൽ ഇടാം വേണേൽ.... അതും പരാതി തന്നാൽ ഇടിച്ച് നട്ടെല്ല് വെള്ളം ആക്കാം ... പിന്നെ രുദ്രൻ്റെ കേസ് ആയത് കൊണ്ട് പറയാം നിങ്ങള് മാനനഷ്ട കേസ്സ് കൊടുക്ക് അവരെ കാല് പിടിപ്പിക്കാം ....

അമർ : ശെരി സാറേ ഞാൻ പറയാം...

അമർ നടന്ന് കൂട്ടുകാരുടെ അടുത്തേക്ക് പോയി...

നന്ദൻ : അളിയാ എന്താ പോലീസ് എന്താ പറഞ്ഞത്...

അമർ : അയാൾക്ക് പോലും സങ്കടം കേട്ടിട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പറഞ്ഞു.......നീ ഒരെണ്ണം ഒഴിക്ക്....

നന്ദൻ : അമർ പറഞ്ഞ കാര്യം ആലോചിച്ച് ഇങ്ങനെ ഇരുന്നു....

അവിടെ അടി നടന്ന് കൊണ്ട് ഇരുന്നു...

⏩ 6: 40

ഇന്ദ്രൻ്റെ വീട്ടിൽ

പപ്പ : ഞെട്ടി എണീറ്റു.... വാച്ച് നോക്കി ... എണീറ്റ് പോയി ഫ്രഷ് ആയി നടക്കാൻ ഇറങ്ങി

💬 Comments

View all comments