Chapter Title : വധു is a ദേവത 32 [Doli]
ഏയ് ഒന്നൂല്ല ടാ ... നീ വാ
നന്ദൻ : പോടാ നീ ഒരുപാട് മാറി ആരോടോക്കെയോ ഉള്ള ദേഷ്യത്തിന് നീ സ്വയം നശിക്കുക ആണ്
ഞാൻ : ഏയ് ... ശെരി ഇത് ആരോടും പറയണ്ട നീ വാ...
ഉള്ളിലേക്ക് പോയതും
സൂര്യ : ഒളിച്ചോടാൻ ആയിരിക്കും ...
ഞാൻ : ? ഞാൻ ഉള്ളിലേക്ക് നടന്നു ....
അച്ചു : നീ അവനെ വെഷമിപ്പിക്കാതെ മിണ്ടാതെ ഇരിക്ക് സൂര്യ
സൂര്യ : അവന് മാത്രം എല്ലാം വെഷമം ദേഷ്യം ചിരി കളി എല്ലാം ആവാം നമ്മക്ക് ഇതൊന്നും പാടില്ല
ഞാൻ തിരിഞ്ഞ് അവൻ്റെ നേരെ പോയി ...
ഞാൻ : നിന്നോട് ഞാൻ പറഞ്ഞോ ചിരിക്കണ്ട കളിക്കണ്ട എന്നൊക്കെ അതെ നീ ഒന്നും ഇല്ലാത്തപ്പോ പോലും ഇവിടെ എന്നെ ഒരുപാട് പ്രശ്നം നിരന്തരം പണിഞ്ഞിട്ടുണ്ട് ... ഒരു ജീവിതം മുഴുവൻ അറിവ് പോലും ഇല്ലാത്ത കാര്യത്തിന് പ്രാക്ക് കേക്കാനും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാനും വിധിക്കപ്പെട്ട ജന്മം ആണ് എൻ്റെ ... കൂടുതല് ഞ്യായം പറയാതെ നീ കേട്ടോ....
സൂര്യ : ഞാൻ അങ്ങനെ
ഞാൻ : അറിയാം പറയണ്ട ഞാൻ വെളിയിലേക്ക് പോയി ...തിരിച്ച് വീണ്ടും വന്നൂ ടാ എൻ്റെ ബൈക്കിൻ്റെ ചാവി എവിടെ ...
അച്ചു : നീ എങ്ങോട്ടാ
ഞാൻ : ചാവാൻ നീ കീ താ ...അതെ എൻ്റെ ബാഗ് ഒന്ന് പാക്ക് ചെയ്ത് നാളെ എയർപോർട്ടിൽ കൊണ്ട് വാ കേട്ടോ .... വണ്ടിഡെ കീ താ ടാ
💬 Comments
View all comments