0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

; അതെ വിട്ടോ ചെല്ല് അച്ചു വരും അവനെയും കൊണ്ട് പോ ...

നന്ദൻ : അതെ ഇവനെ എങ്ങനെ പിടിചു

അച്ചു : കുറച്ച് കഷ്ട്ടപ്പെട്ടു പക്ഷേ വന്ന് ചാടി

ഞാൻ : അതെ നീ ഇവരുടെ കൂടെ ചെല്ല് ശെരി.... ഇറങ്ങിക്കോ

അച്ചു : അതെ ഈ പട്ടിയെ ഇനി തൊടരുത്

ഞാൻ : ഇല്ല ...

അച്ചു : ഉം ... അങ്ങനെ ആണേൽ ശെരി ....

ഞാൻ : ഇറങ്ങിക്കോ ശെരി ...

നന്ദൻ എന്നെ വലിച്ച് മുറ്റത്ത് ഇറങ്ങി ...

നന്ദൻ : സത്യം പറ നീ എന്ത് ചെയ്യാൻ പോവാ...

ഞാൻ : എന്ത് ചെയ്യാൻ അവൻ്റെ കാര്യം അരവിന്ദേട്ടൻ നോക്കും ഞാൻ കുളിച്ച് വണ്ടി കൊണ്ട് കൊടുത്തിട്ട് ബൈക്ക് എടുത്ത് വീട്ടിലേക്ക് വരും സിംപിൾ...

നന്ദൻ : എങ്കിൽ ഞാൻ നിൻ്റെ കൂടെ വരാം

ഞാൻ : അതൊന്നും വേണ്ട

നന്ദൻ : അതെന്താ

ഞാൻ : എനിക്ക് സൂസിയെ കാണാൻ പോണം ....

നന്ദൻ : അതൊന്നും അല്ല എനിക്ക് അറിയാം മോനെ ഇവനെ പിടിക്കാൻ നീ എര ആക്കിയതാ അവളെ എന്ന് ...?

ഞാൻ : അതെ ഒരു സർപ്രൈസ് ഉണ്ട് അതാ ആരും വേണ്ട പറഞ്ഞത്

നന്ദൻ : എന്ത് സർപ്രൈസ്

ഞാൻ : മോനെ അത് സർപ്രൈസ് ആയത് കൊണ്ടാ സർപ്രൈസ് എന്ന് പറയുന്നത് ....

നന്ദൻ : ശെരി ആണ് വരോ അപ്പോ ....

ഞാൻ : വരാടാ പിന്നെ

💬 Comments

View all comments