Chapter Title : വധു is a ദേവത 35 [Doli]
എന്താ കാര്യം
ഞാൻ : അത് ഞാൻ നിന്നോട് പറയാൻ ഇരുന്നതാ പിന്നെ വിചാരിച്ചു എല്ലാം ആയിട്ട് പറയാ എന്ന് ...
അവൾ എൻ്റെ അടുത്തേക്ക് നടന്ന് വന്നു...
ഞാൻ അവളിൽ നിന്ന് മാറി ...
സൂസി : ഞാൻ ഒന്നും ചെയ്യില്ല നീ വന്നെ ഇരിക്ക് പറ കാര്യം എന്താ
ഞാൻ : അളി അത്
പറ വേഗം
ഞാൻ : അത് ഞാൻ കാനഡ പൊവാ...
സൂസി : എന്താ കാര്യം
ഞാൻ : ഒന്നൂല്ല
സൂസി : വെറുതെ പോവാൻ നിൻ്റെ കുഞ്ഞമ്മ ഉണ്ടോ അവടെ
ഞാൻ : അത് എനിക്ക് ജോലി ശെരി ആയിട്ടുണ്ട് നല്ല ജോലി ആണ് നമ്മടെ അച്ചു ഇല്ലെ അശ്വതി അവൾടേ അച്ഛൻ്റെ ഓഫീസിൽ തന്നെ ആണ് ....
സൂസി: എന്താ മോനെ യു ഗോൺ മാഡ് ഇന്ദ്രു നിനക്ക് പറ്റോ പോവാൻ ...
ഞാൻ : അങ്ങനെ ചോദിച്ചാ ഇപ്പൊ നമ്മക്ക് അറിയില്ലേ നമ്മള് ഒരു ദിവസം മരിക്കും എന്ന് എന്ന് വച്ച് ഇന്ന് ഹാപ്പി അല്ലെ അത് പോലെ എല്ലാം ടൈം ആവുമ്പോ സംഭവിക്കും ..
സൂസി : നിനക്ക് വട്ട്
ഞാൻ : എനിക്ക് ഇനി ഇവടെ പറ്റില്ല കുട്ടാ ഇവടെ ആവശ്യം ഇല്ലാത്ത ആളുകളെ കണ്ടോണ്ട് ഇരിക്കണം അത് വീണ്ടും വീണ്ടും എന്നെ ഹർട്ടാക്കും വേണ്ട ....
സൂസി : എന്നാ നമ്മക്ക് ബാംഗ്ലൂർ പോവാം അല്ലെങ്കിൽ നീ എൻ്റെ കൂടെ ഇവിടെ എൻ്റെ ഫ്ളാറ്റിൽ വാ അവടെ ഞാൻ ഉണ്ട്
💬 Comments
View all comments