0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

ആര് വന്നാലും സമാധാനം ഇല്ല ഫുൾ വയലൻസ്

ഇനി ആര് വന്നാലും എൻ്റെ ഗൺ ഞാൻ എടുക്കും അത്ര തന്നെ....

അമ്മ : ഇനി നിങ്ങള് തോക്കും കൊണ്ട് പോയി വെടിവേക്ക് കുരുവിയെ വെക്കുന്ന പോലെ ... എനിക്ക് ചാവുന്ന വരെ സമാധാനം തരില്ല അപ്പനും മോനും അമ്മ അടുക്കളയിലേക്ക് നടന്ന് പോയി ....

ഞാൻ : അതെ ഞാൻ പോയി കുളിച്ചിട്ട് വരാം ...

സൂര്യ : പോയിട്ട് വാ

ഞാൻ മേളിലേക്ക് നടന്നു ...

മുറിയിൽ കേറി സോഫയിൽ കേറി ഒരു ഇരുത്തം അപ്പോ എൻ്റെ മനസ്സിൽ ആ സോഫ ഒരു സിംഹാസനം ആയി അതിൽ ഇരിക്കുമ്പോ എനിക്ക് തോന്നിയത് യുദ്ധം ചെയ്ത് രാജ്യം കീഴടിക്ക ഒരു സന്തോഷം .. ഞാൻ മെല്ലെ സോഫയിൽ തല ചാരി കണ്ണുകൾ അടച്ചു ....

[എൻ്റെ മനസ്സ് : വലിയ ഒരു കൈ തട്ടലോട് കൂടെ എന്നെ അഭിനന്ദിച്ചു ...കൊള്ളാം എല്ലാം നമ്മള് വിചാരിച്ച പോലെ തന്നെ സ്മൂത്ത് ആയി നടന്നു .... എവടെ നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ നീ ...ടാ നായിൻ്റെ മോനേ ഹലോ

എൻ്റെ ബ്രെയിൻ ? : കെക്കാം ഞാൻ ഒരു കാര്യം ആലോചിക്കുക ആയിരുന്നു അളിയാ

മനസ്സ് : എന്താ ടാ

ബ്രെയിൻ ? : ഇനി വല്ല ലൂപ്പ് ഉണ്ടോ ....

മനസ്സ് : ഏയ് ഇല്ല ഹരി മൊഴി കൊടുത്തു .... സൂസി എന്ത് പറയണം എന്നതിൻ്റെ സ്ക്രിപ്റ്റ് നിൻ്റെ കൈയ്യിൽ ഉണ്ടല്ലോ പിന്നെ എല്ലാം കലക്കൻ

💬 Comments

View all comments