0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

ഐയുടെ റൂമിൻ്റെ മുന്നിൽ പോയി തട്ടി അയാള് വരാൻ പറഞു ആരോടോ ഫോണിൽ സംസാരം ആണ് ...

എസ് ഐ ? : വന്നു വന്നു വിളിക്കാ ടാ....ശെരി ?

ഞാൻ : സാർ

എസ് ഐ: രുദ്രൻ ആണ് വിളിച്ചത് ....

ഞാൻ : സാർ

എസ് ഐ: എന്താ ഡോ ഇതൊക്കെ ...

ഞാൻ : ? അറിയില്ല സാർ എന്തിനാ എന്നോട് ഇത്ര വൈരാഗ്യം എന്ന്

എസ് ഐ : ഞാൻ രുദ്രൻ പറഞ്ഞ് തൻ്റെ വീടിൻ്റെ പരിസരത്ത് റൗണ്ട് ചെയ്യാൻ ആളെ വിട്ടിട്ടുണ്ട് ...

ഞാൻ : സാറേ അവര് എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും ചെയ്യും സാറേ

എസ് ഐ: പേടിക്കാൻ ഒന്നും ഇല്ല ഡോ ഒന്നും സംഭവിക്കില്ല ഈ ചെക്കൻ എവടത്തെ ആണ് ....

ഞാൻ : ഇവടെ അടുത്ത് തന്നെ ഉള്ളതാ ...

സൂര്യ അങ്ങോട്ട് കേറി വന്നു ....

എസ് ഐ: ഇതാരാ

ഞാൻ : എൻ്റെ കൂട്ടുകാരൻ ആണ് മറ്റെ കുട്ടി ഇല്ലെ സാർ അവളുടെ ഭർത്താവ് ആണ്... ഇവരുടെ കല്യാണം നടത്തിയതിന് ആണ് അവൻ എന്നെയും മറ്റെ കുട്ടിയെയും ഞാൻ കണ്ണ് തൊടച്ച് കൊണ്ട് പറഞ്ഞു ...

എസ് ഐ; അതെ താൻ ഇതില് ഒന്ന് ഒപ്പിട് പരാതി ആണ് ... ഇതിൽ ഉള്ള മാറ്റർ എന്താ വച്ചാ എനിക്കോ എൻ്റെ കുടുംബത്തിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ച അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഈ പയ്യന് ആയിരിക്കും എന്ന് ഉള്ള പരാതി ആണ്

💬 Comments

View all comments