0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

ആയി എനിക്ക് ഒരുപാട് അഭിപ്രായവിത്യാസം ഉണ്ടായിട്ടുണ്ട് പക്ഷേ എനിക്ക് അയാളുടെ നേട്ടം കണ്ട് അസൂയ ആണ് എന്നും ഇന്ന് അത് കൂടി ഇങ്ങനെ ഒരു മകൻ എനിക്ക് ഇല്ലാതെ പോയല്ലോ...?

ഞാൻ : അയ്യോ വേണ്ട അങ്കിൾ എന്നെ പോലെ ഒരുത്തനെ ആർക്കും കിട്ടാൻ പാടില്ല നാണക്കേടാ....

അങ്കിൾ ; ഞാൻ അറിഞ്ഞു ഈ ബാസ്റ്റർഡ് തന്നെ ആണ് അല്ലേ അതും ...

ഞാൻ : ഉം....ശെരി അങ്കിൾ ഞാൻ എറങ്ങായി

അങ്കിൾ വീണ്ടും എന്നെ ഒന്ന് കൂടെ കെട്ടിപ്പിടിച്ചു ... ഗോഡ് ബ്ലെസ്സ് യൂ മൈ ചൈൽഡ്... അങ്കിൾ എൻ്റെ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു ....പോയിട്ട് വാ ...

ഞാൻ : ഇനി നമ്മള് കാണണ്ട അങ്കിൾ അതാ നല്ലത്...

സെബാൻ : ?

ഞങ്ങള് നടന്ന് പുറത്തേക്ക് ഇറങ്ങി ....

ഞാൻ കാറിൽ കേറി ...മുഖം തുടച്ച് വെള്ളം എടുത്ത് കുടിച്ചു....

സൂര്യ എന്നെ ഇങ്ങനെ നോക്കി ഇരിക്കുന്നു

ഞാൻ : വാട്ട്

സൂര്യ : ?

ഞാൻ : ഓ ഇപ്പൊ നടന്നത്

സൂര്യ : അതെ

ഞാൻ : നീ വണ്ടി എടുക്ക് പറയാം ... അതായാത്ത് ഇയാളില്ലെ സൂസിയുടെ അപ്പൻ ഇയാളെ ഞാൻ ഇന്നലെ വിളിച്ചു എന്നിട്ട് കാര്യം പറഞ്ഞു

സൂര്യ : എന്ത് ...നീ ആണ് ഇത് ചെയ്തത് എന്നോ

ഞാൻ : ടാ മണ്ട അതല്ല ഇന്ന പോലെ സൂസിക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് ആദ്യം അയാള് വിശ്വസിച്ചില്ല പിന്നെ അർജുൻ പറഞ്ഞപ്പോ

💬 Comments

View all comments