0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

അമ്മ : ഇന്ദ്ര വാ മതി...

ഞാൻ : പൂങ്കാവനം പാക്കലാം

ശ്രീ : ശെരി ...?

ഞാൻ : ഉംച്ച്... പോട്ടെ ഡാർലിങ് .... ?

അമ്മു : ബൈ.... ഉംച്ച്... ? ഗുഡ് നൈറ്റ്....

അമ്മ : മതി മതി ...

ഞാൻ : ബൈ...

അമ്മു : ബൈ....

⏩ അമ്മു : ബൈ ഇന്ദ്ര ബൈ ആൻ്റി അങ്കിൾ ....?

വണ്ടി പോവുമ്പോ പിന്നിൽ നിന്ന് അമ്മു ഒച്ച വച്ച് പറഞ്ഞു...

ശ്രീ മുറിയിൽ ചെല്ലുമ്പോ കാണുന്നത് കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അമ്മു ...

ശ്രീ : എന്ത് ഡീ നിനക്ക്

ദേവി ചേച്ചി : എന്താ

ശ്രീ : ദേ ഇവക്ക് കരച്ചിൽ

ദേവി ചേച്ചി : നാണം ഒണ്ടോ ഡീ പോത്തേ ചെ

മഹി ആൻ്റി : എന്താ എന്താ ഇവടെ ....

ശ്രീ : അമ്മായി ഇവള് കരയാ

മഹി ആൻ്റി : എന്താ

ശ്രീ : ഭർത്താവും കുടുംബക്കാരും പോയതിൻ്റെ ആയിരിക്കും ...

മഹി ആൻ്റി : അതാണോ ... അത് എനിക്കും ഒണ്ട് .... കൊറച്ചായി അവടെ അല്ലേ എനിക്കും എന്തോ പോലെ ...

ദേവി ചേച്ചി : അതെന്താ നിങ്ങള് അവടെ

മഹി ആൻ്റി : അത് കൊറച്ച് ദീസത്തേക്ക് അന്ന് പ്രശ്നം നടക്കുമ്പോ പോയതാ പിന്നെ അങ് അവടെ തന്നെ ആയി ...എല്ലാം തീർന്ന് എൻ്റെ കൊച്ച് വന്നപ്പോ കൊറേ കഴിഞ്ഞ് അവൻ ആദ്യം ആയി ദാസേട്ടനോട് പറഞ്ഞ ഒറ്റ ആഗ്രഹം

💬 Comments

View all comments