Chapter Title : വധു is a ദേവത 39 [Doli]
ആര്ടെ ഒക്കെ ശാഭം എടുത്ത് തലയിൽ വച്ചു...
പപ്പ : താൻ നല്ലൊരു ദൂസം നശിപ്പിക്കല്ലെ.... എന്തൊക്കെ സംഭവിച്ചു ഇന്ന് നല്ലത് നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ് ഓൺ ആയി ...ശരൺ ഒക്കെ നമ്മടെ മോനെ പറ്റി പറയുന്നത് കേക്കണം ... ... അമ്മ : അനിത ചേച്ചീ എന്നോട് പറയാ ഇന്ദ്രനെ പോലെ ഒരു മോൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എൻ്റെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ....
പപ്പ : പിള്ളേര് ഹാപ്പി ആണ് അവര് തമ്മില് ഒരു കൊഴപ്പവും ഇല്ല....അത് തന്നെ വലിയ കാര്യം ഇന്ന് തന്നെ കണ്ടില്ലേ ഗിഫ്റ്റ് കൊടുത്തതും എല്ലാം ...
അമ്മ : അവൻ അവൻ്റെ ചുറ്റും ഉള്ളവരെ ഹാപ്പി ആക്കുന്നു ...പക്ഷേ എൻ്റെ കുട്ടിയെ സന്തോഷിപ്പിക്കാൻ ആരും ഇല്ല ...
അമ്മ കൈ കൊണ്ട് കണ്ണ് തൊടച്ചു....
പപ്പ : അതെ അവൻ കേക്കണ്ട അത് മതി പിന്നെ ....
അമ്മ : എല്ലാം കേട്ടോണ്ട് കണ്ണും അടച്ച് കെടക്കാ എനിക്ക് അറിയാം ...
പപ്പ എന്നെ ഒന്ന് നോക്കി
പപ്പ : ഏയ് ഇല്ല നല്ല ഒറക്കം ആണ്... എന്തൊക്കെ ആണ് കല്യാണ വീട്ടിൽ മോൻ കാണിച്ചത് അറിഞ്ഞോ
അമ്മ : അറിഞ്ഞു...
പപ്പ : ആരേം പേടി ഇല്ല ചെക്കന്...
അമ്മ : നമ്മളെ പേടി.ഇല്ലെ
പപ്പ : എനിക്ക് തോന്നുന്നില്ല എന്നെ എന്തായാലും പേടി ഇല്ല ....
അമ്മ : ആരെയും അവന് പേടി ഇല്ല ... നമ്മള് പറയുന്നത് കേക്കുന്നത് പേടി അല്ല
💬 Comments
View all comments