0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.5K

ഞങ്ങള് എറങ്ങി സൂര്യ അവൻ്റെ അച്ഛൻ്റെ അമ്മടെയും ഫോട്ടോ നോക്കി പ്രാർത്ഥിച്ച് പപ്പടെയും അമ്മടെയും അനുഗ്രഹം വാങ്ങി വന്ന് വണ്ടിയിൽ കേറി...

പപ്പ : ഇന്നാ ടാ നിൻ്റെ കണ്ണാടി പ്രദീപ് കൊണ്ട് കൊടുത്തതാ കാറിൽ വച്ചിരിക്കുന്നു ഞാൻ വരുന്ന വഴിക്കാ കണ്ടത് ....

ഞാൻ : താങ്ക്സ് പപ്പ....

പപ്പ : how much...

ഞാൻ : സിക്സ്റ്റി ഫൈ തൗസൻ്റ്....

പപ്പ : സ്വർണം ആണോ

ഞാൻ : അല്ല വൈറം....

പപ്പ : വൈറം അല്ല വൈരം

ഞാൻ : അല്ല പപ്പയോട് ആയത് കൊണ്ട് ഞാൻ പറഞ്ഞതാ റം എന്ന്....

പപ്പ : പൊക്കോ നീ ..? ?

റെമോ : എന്താ പേടി ആണോ മോനെ

പോവുന്ന വഴിക്ക് റെമോ സൂര്യയോട് ചോദിച്ചു....

ഞാൻ : ഏയ് ചെക്കൻ സീൻ നീ വണ്ടി നേരെ നോക്കി ഓടിക്ക് മോനെ ....

" നാൻ ഉൻ അഴഗിനിലെ ദൈവം ഉണറ്ഗിറേൻ "

സൂര്യ : ഒന്ന് നിർത്ത് നാശം മനുഷ്യൻ ടെൻഷൻ അടിച്ച് ചാവാൻ ആയി ...

ഞാൻ : എന്തിന് മൈരേ ടെൻഷൻ ...

സൂര്യ : അളിയാ കല്യാണം ടാ നിനക്ക് ഒരു ടെൻഷനും ഇല്ലല്ലോ

കല്യാണ മണ്ഡപത്തിൻ്റെ അടുത്തേക്ക് വണ്ടി എത്തിയതും ഒരു ലോഡ് ആളുകൾ ചുറ്റും കൂടി....

ഞാൻ നന്ദൻ്റെ കൂടെ ഒരു സൈഡിലേക്ക് മാറി നിന്ന് എനിക്ക് വേണ്ട ആളെ തപ്പി....

അവസാനം കണ്ടത് ഒരു താലവും പിടിച്ച് എന്നെ നോക്കി നിക്കുന്ന അമ്മുക്കുട്ടനെ

💬 Comments

View all comments