0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.5K

അമ്മാവാ എനിക്ക് നിങ്ങളെ ആരെയും അറിയില്ല പക്ഷെ നിങ്ങടെ മോളേ വച്ച് ഇവൻ നശിപ്പിക്കാൻ നോക്കിയത് എൻ്റെ കൂട്ടുകാരൻ്റെ ജീവിതം ആണ് ... ഇന്നലെയും നിങ്ങള് ഒന്നും പറഞ്ഞില്ല ഇന്നും തറി പോലെ നിക്കുന്നു കഷ്ട്ടം തന്നെ....

ഞാൻ : സാരൂല്ലാ... നന്ദ നമ്മക്ക് പോവാ...

സൂര്യ : ഞാനും വരുന്നു അല്ല ഞങ്ങളും ഒണ്ട്.... ഇമ്മാതിരി അന്തരീക്ഷത്തിൽ നിക്കാണ് എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് പോലെ എൻ്റെ ഭാര്യേ നിർത്താനും... .നീ വാടാ മതി....

പട്ടാളം : നല്ല നാടകം ...

പ്പ നിർത്തടാ നാറി കൊറേ നേരായി... ചേച്ചിടെ ഭർത്താവായി പോയ ഒറ്റ കാരണം മാത്രം കൊണ്ടാ ഇത്ര കാലം ഒരു അടിമെ പോലെ ഞാൻ താൻ പറയുന്നത് കേട്ട് ഒരു പട്ടിയെ പോലെ നിന്നത് താൻ തൻ്റെ ഈ പെഴച്ച മോനെയും കൊണ്ട് ഇപ്പോ എറങ്ങണം അല്ലെങ്കിൽ ഇവനെ ഞാൻ എവടെ കൊന്ന് കുഴിച്ചിടും തനിക്ക് ഉരുളി കമത്തി കിട്ടിയ ഉരുപ്പടി ആണെന്നൊന്നും ഞാൻ നോക്കില്ല.... രാംക്രി ഓൺ ട്രാക്ക്....

പിള്ളേരൊക്കെ താഴേക്ക് വന്നു....

ഞാൻ : ദീപു ആരും വരാതെ നോക്ക്....ഞാൻ അവനെ മുറിക്ക് വെളിയിലേക്ക് പറഞ്ഞ് വിട്ടു...

രാംക്രി അങ്കിൾ : ചേച്ചിയെ ഓർത്ത് ആണ് അല്ലെങ്കിൽ ഞാൻ അന്നെ നിൻ്റെ മോനെ വെട്ടി വാഴയ്ക്ക് തടം ഇട്ടെനെ....

അവടെ അയാൾ പ്രഘടനം നടത്തി കൊണ്ട് ഇരിക്കുമ്പോ ഞാൻ നൈസിന് വിഷ്ണുനെ അടുത്ത് പോയി...

ഞാൻ : എപ്പടീ സൂത്ത് കിഴിഞ്ച്താ....ചുമ്മാ ചിക്കൂനെ സൂര്യ കെട്ടി അവൻ്റെ താലിയും ചൊമന്ന് അവള്

💬 Comments

View all comments