0%

Chapter Title : വധു is a ദേവത 41 [Doli]

Author : Doli Read All Parts 2K

വോ... ?

അമ്മ : ദേ നീ ഇവനെ വരച്ച വരയിൽ നിർത്തിക്കോ കേട്ടല്ലോ തെണ്ടി ആണ് ഇവനും

ശ്രീ : ഇന്ദ്രനെ വച്ച് നല്ലതാ ?

അമ്മ : കേട്ടില്ല

ശ്രീ : ഒന്നൂല്ലാ

അമ്മു എറങ്ങി വെളിയിലേക്ക് നടന്നു.... കാറീന്ന് ആദ്യം എറങ്ങിയ ആളെ അത്ഭുതത്തോടെ നോക്കി

കേശു അമ്മു ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് പോയി

കേശു : ചേട്ടത്തി... ?

അമ്മു : സുഖല്ലേ കുട്ടാ

കേശു : ഓ സുഖം ചേട്ടത്തി

കുളിച്ചോ ഡീ നീ പോത്തേ ഇല്ലെങ്കി മാറി നിക്ക്

ഞാൻ ബാഗ് എടുത്തിട്ട് വെളിയിലേക്ക് എറങ്ങി അമ്മൂനെ ആക്കി....

കേശു : ഏട്ടത്തി അല്ല അങ്ങനെ അല്ലെ അതോ അമ്മൂച്ചി തന്നെ മതിയാ....

അമ്മു : വേണ്ട ഏട്ടത്തി മതി അത് കേക്കുമ്പോ എങ്കിലും നിന്റെ ചോട്ടന് ഞാൻ ഭാര്യ ആണെന്ന് ബോധം വരട്ടെ നീ വാ

ഞാൻ അവൾടെ ചന്തിക്ക് കാലോണ്ട് തട്ടീട്ട് ഉള്ളിലേക്ക് നടന്നു

അമ്മ കേശൂനെ കണ്ടതും ചാടി എണീറ്റു

അമ്മ : കേശു.... വാ ടാ കുട്ടാ

അമ്മായിന്ന് വിളിച്ച് അവൻ ഓടി പോയി അമ്മേ കെട്ടിപ്പിടിച്ചു

ഞാൻ : കേശു ഇത് സൂര്യ അറിയാലോ

കേശു : ആ ചെറിയച്ഛന്റെ കല്യാണത്തിന് വന്നപ്പോ കണ്ടു....

ഞാൻ : ആ ഇത് അവന്റെ ഭാര്യ

കേശു : ശ്രീ ചേച്ചി ല്ലേ

ശ്രീ : ? എന്നെ എങ്ങനെ

കേശു : നിങ്ങള് കോളേജില് ഫേമസ് ആണ്

അമ്മ : മരം ചുറ്റി

💬 Comments

View all comments