0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

പ്ലീസ് അവന്റെ കാര്യം പറഞ്ഞോണ്ട് ആരും വരല്ലേ....

നന്ദൻ : ടാ നീ വാ നമ്മക്ക് പോവാ പറഞ്ഞാ കേക്കില്ല... ദേ അമ്മു ഒറ്റ കാര്യം അവനെ അറിയാലോ ടൈം പോവും തോറും അവന്റെ ദേഷ്യം കൂടും നോക്കിക്കോ

അമ്മു മിഡിൽ ഫിങ്കർ കാണിച്ചു....

അമ്മു : ഇതാ എനിക്ക് പോയി പറ കൂട്ട്കാരനോട്... ?ബന്ധം പറഞ്ഞ് വരല്ലേ എന്ന് പറ...

അമ്മു കണ്ണ് തൊടച്ച് പറഞ്ഞു....

ഇനി കരയില്ല ഒരു മൈരന് വേണ്ടിയും കരയില്ല.... ?

അമ്മു കണ്ണിന്ന് വരുന്ന കണ്ണീർ തൊടച്ച് തൊടച്ച് വീണ്ടും തൊടച്ച് പറഞ്ഞു....

അച്ചു : എടി അത്രക്ക് ഒന്നും ഇല്ലടി.... അവൻ ഒരു ചെറിയ പ്രതികാരം ചെയ്തു

അമ്മു : ലൈഫ് വച്ച് കളിക്കുന്നതാണോ കുഞ്ഞ് റിവഞ്ച്

അമ്മു അച്ചൂന് നേരെ ചാടി....

. . .

രാത്രി ഒറക്കം വരുന്നില്ല.... എത്ര ഒക്കെ ചെയ്തിട്ടും ഒറക്കം വരുന്നില്ല....

ഞാൻ ഫോൺ എടുത്ത് സോനെ വിളിച്ചു....

സോന : ഹലോ

ഞാൻ : ദേഷ്യാണോ സോനു

സോന : ഏയ്‌ നമ്മള് ആരോട് ദേഷ്യം കാണിക്കാൻ ഞാൻ തന്നെ ഒരു അഭയാർഥി അല്ലെ....

ഞാൻ : നീയും സോനു... നിനക്ക് അറിയാലോ ഞാൻ എന്റെ കാര്യത്തിന് വേണ്ടി ആരോടും ഇന്നേവരെ എന്തിനെങ്കിലും പോയിട്ടുണ്ടോ അവളെ നോവിച്ച കൊണ്ടാ എന്റെ പിടി വിട്ടത് എന്നിട്ട് അവളോ.... ഒരു കാര്യം ഞാൻ പറയാ സോനാ.... എനിക്ക് അവളെ വേണം അല്ലെങ്കി ഞാൻ പിന്നെ ഇങ്ങോട്ട് വരില്ല.... പറഞ്ഞേക്കാ...

ഞാൻ ഫോൺ കട്ടാക്കി....

💬 Comments

View all comments