Chapter Title : വധു is a ദേവത 42 [Doli]
എണീക്കും മുന്നേ പോയതാ...എടി സോനാരെ ഇവളെ ഒന്ന് ഉപദേശിക്ക്....
അമ്മു : എറങ്ങടാ എറങ്ങി പോവാൻ..
അമ്മു അവനെ വെളിയിലേക്ക് ഉന്തി....
അവൾടെ കണ്ണ് നെറഞ്ഞ് തുളുമ്പി....
അമ്മു കുട്ടൂനെ പിടിച്ച് വെളിയിൽ ആക്കി ഡോർ ലോക്ക് ചെയ്തു....
അമ്മു കരഞ്ഞോണ്ട് റൂമിലേക്ക് ഓടി....
ജീവിതത്തിൽ ഇത്ര അധികം സ്നേഹിച്ച ഇന്ദ്രൻ അവളെ ഒരു പൊട്ടി ആക്കിയത് അമ്മൂന് താങ്ങാൻ പറ്റുന്നതിന്റെ അപ്പറം ആയിരുന്നു....
അമ്മു തേങ്ങി തേങ്ങി കരഞ്ഞോണ്ട് റൂമിൽ തലേണ കെട്ടിപ്പിടിച്ച് കെടന്നു
സോനേം ജാനുവും കൂടെ അങ്ങോട്ട് പോയി...
സോന : മോനെ വിട്ടേക്ക് ടാ അയ്യേ നീ എന്തോന്ന് ഇത് ചെ...
അമ്മു തലേണ വിട്ട് സോനടെ തൊടയിൽ തല അമർത്തി
അമ്മു : എനിക്ക് സഹിക്കാൻ പറ്റുന്നില്ല സോനു.... അവൻ എന്നോട് ഇങ്ങനെ ചെയ്യുംന്ന് ഞാൻ വിചാരിച്ചില്ല... ഞാൻ എത്ര സ്നേഹിച്ചതാ അവനെ.. എന്നി എന്നിട്ട് എന്നിട്ട് അവൻ ചെയ്തത് കണ്ടോ നീ സോനു...
അമ്മു അലമൊറ ഇട്ട് കരഞ്ഞ് തളർന്നു....
കോളിങ് ബെൽ കേട്ട് ജാനു എണീറ്റ് പോയി....
നന്ദനും അച്ചുവും ആണ് വന്നത്
എന്താ ഇവടെ ഉള്ളിലേക്ക് വന്ന നന്ദൻ ചോദിച്ചു
കരയാ സോന പറഞ്ഞു
നന്ദൻ : അമ്മു ഇത് കേക്ക് ഇന്ദ്രൻ
അമ്മു : വേണ്ട നന്ദ എനിക്ക് കേക്കണ്ട എനിക്ക് കാണണ്ട അവനെ പോവാൻ പറ
അച്ചു : അവൻ വന്നിട്ടില്ല
അമ്മു : പോട്ടെ എങ്ങോട്ടാ വച്ചാ പോട്ടെ ഇന്നലെ സൂസി പറഞ്ഞതിന് പകരം വീട്ടാൻ പ്ലാൻ ഇടാവും എനിക്ക് കാണണ്ട
💬 Comments
View all comments