0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

സംസാരിക്കാൻ റൈറ്റ്സ്സില്ല...

പത്മിനി : എനിക്ക് റൈറ്റ് ഒണ്ട് അമ്മു നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്...

അമ്മു : ആയിക്കോട്ടെ പക്ഷെ നിനക്ക് ആന്റിയോട് ഇങ്ങനെ പറയാൻ റൈറ്റ് ഇല്ല....

അമ്മ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി....

അമ്മു : ആന്റി സോറി ആന്റി അവള്

അമ്മ : കൊഴപ്പം ഇല്ല സോറി....ബുദ്ധിമുട്ട് തന്നതില്...

അമ്മു : ആന്റി എന്താ ഇത്

അമ്മ : ഇല്ല ആ കുട്ടി പറഞ്ഞത് ശെരി ആണ് നിനക്ക് ഒരു വെല ഇല്ലേ മോൾക്ക് സൗകര്യം ഒണ്ടെങ്കി മാത്രം വന്നാ മതി... ആന്റി പോട്ടെ

അമ്മ അവൾക്ക് ഒരു ഉമ്മ കൊടുത്തിട്ട്.... അമ്മൂന്റെ കവിളിൽ തട്ടീട്ട് പോയി...

അമ്മു തിരിച്ച് ദേഷ്യത്തോടെ പത്മിനിയെ നോക്കി...

പത്മിനി ഒന്ന് ചിരിച്ചു

അമ്മു : എടി നിന്നോട് ആരാ അങ്ങനെ പറയാൻ പറഞ്ഞെ അവരാരാ അറിയോ അങ്കിൾ ഇത് അറിഞ്ഞാ എന്താവും അറിയോ പോട്ടെ ഇന്ദ്രൻ അറിഞ്ഞാ ഈ ഭൂമി രണ്ടാക്കും അവൻ, അവരെന്റെ അമ്മ തന്നെ ആണ് നിനക്ക് വായി തോന്നിയത് പറയാൻ ഒള്ള ആളല്ല... ദേ കുട്ടി എല്ലാത്തിനും ഒരു ലിമിറ്റ് ഒണ്ട് ഇങ്ങനെ ആണേ നീ എന്നെ കാണാൻ വരണ്ട... ?

പത്മിനി ഒന്ന് ചിരിച്ചു

അമ്മു : ഒന്ന് തന്നാ ഒണ്ടല്ലോ

പത്മിനി : നീ നോക്കിക്കോ ഇന്ദ്രൻ വരും നിന്റെ കാല് പിടിക്കും....നോക്കിക്കോ

അമ്മു : ഉണ്ട ആണ് സ്നേഹം ആണ് ജീവൻ ആണ് എന്നൊക്കെ ഒള്ളതാ ദേഷ്യം വന്നാ തിരിഞ്ഞ് നോക്കില്ല ഏഴ് കൊല്ലം

💬 Comments

View all comments