Chapter Title : വധു is a ദേവത 42 [Doli]
ചേട്ടാ
ഞാൻ : നിനക്ക് എന്നോട് ദേഷ്യം ഇല്ലേ
കുട്ടു : എന്തിന്
ഞാൻ : അല്ല ഇതൊക്കെ സംഭവിച്ചത്
കുട്ടു : ചേട്ടാ ചേട്ടൻ എന്റെ ചേച്ചിക്ക് ദ്രോഹം ചെയ്താ എനിക്ക് സീൻ ആവും പക്ഷെ ഇത് ചേച്ചിടെ ലൈഫ് തൊലക്കാൻ നോക്കിയവരെ പഞ്ഞിക്കിട്ടതല്ലേ അപ്പൊ സീൻ ഇല്ല.... അല്ലെങ്കിലും നമ്മള് ഒതുങ്ങി പോയാ എല്ലാരും തലയില് കേറും....?
അവൻ ചിരിച്ചു
ഞാൻ : നിന്റെ ചേച്ചിക്ക് എന്താ ടാ ബുദ്ധി ഇല്ലാതെ....
കുട്ടു : അവള് പണ്ടേ ലൂസാ ചേട്ടാ.... ഈസി ആയി പോയി പെടും... ആ രണ്ട് ദിവസം കഴിയുമ്പോ വരും
കേശു : അതന്നെ ചേട്ടാ ചേട്ടൻ ചിൽ അടി... പിന്നെ ചേട്ടാ എനിക്ക് ചേട്ടന്റെ ബൈക്ക് തരോ കോളേജിൽ പോവുമ്പോ
ഞാൻ : നിനക്ക് ഓടിക്കാൻ അറിയാലോല്ലേ
കുട്ടു : പിന്നെ ടാ നീ പോവുമ്പോ പെട്രോൾ അടിച്ചേക്ക് അതില് കമ്മി ആണ്
ഞാൻ : ചേച്ചിടെ അനിയൻ തന്നെ... എച്ചി...
കുട്ടു : എന്ത് ചെയ്യാൻ ചേട്ടാ ഓരോ കീഴ്വഴക്കങ്ങൾ ആവുമ്പോ....
ഞാൻ : നീ പവി ആയിട്ട് എന്താ കണക്ഷൻ
കുട്ടു : ഏത് പവി ?
ഞാൻ : പവിത്ര
കുട്ടു : മനസ്സിലായില്ല ചേട്ടാ
ഞാൻ : കൂടുതൽ ഷോ ഇടല്ലേ
കേശു : പറ ടാ കുട്ടു ആരാ മച്ചാ കോൻ ഹേ വോ ബന്തി ?
ഞാൻ : ഇവന്റെ കാമുകി... ശിവ ഇല്ലേ അവന്റെ പെങ്ങള്
കുട്ടു : ചേട്ടാ
💬 Comments
View all comments