Chapter Title : വധു is a ദേവത 42 [Doli]
നന്ദൻ : എന്നിട്ട്
ഞാൻ : അത് വിട് വൈകീട്ട് സൂര്യടെ വീട്ടിലേക്ക് വാ ഒരു കാര്യം പറയാൻ ഒണ്ട്
നന്ദൻ : ഓക്കേ... അവന്മാര് പോയോ വിക്രമൻ ഒക്കെ
ഞാൻ : എറങ്ങി കാണും പതിനൊന്നായില്ലെ സേലം എത്തി കാണും....
നന്ദൻ : രാത്രിക്ക് രാത്രി വിട്ടാലോ
ഞാൻ : ഏയ് ഞാനില്ല നീ വൈകീട്ട് വാ എനിക്ക് പണി ഒണ്ട്....
നന്ദൻ : ശെരി...
വിളിച്ച് വരാൻ പറയാൻ ഉള്ളവരെ ഒക്കെ വിളിച്ച് പറഞ്ഞു... ശ്രീയെ വിളിച്ചു അനിയത്തിയോട് ഒന്ന് വരാൻ പറയോ എന്നും പറഞ്ഞ് ഫോൺ വച്ച് ബൂസ്റ്റ് ഒണ്ടാക്കി തിരിച്ചു വരുമ്പോ വീണ്ടും ഫോൺ റിങ് ആയി....
ആനി പേര് കണ്ടതും എനിക്ക് ദേഷ്യം ആണ് വന്നത്....
ഞാൻ ഫോൺ എടുത്തു
ഹലോ... ഹൽ ല്ലോ ഇന്ദ്രാ
അപ്പൊ തന്നെ ഞാൻ മൈക്ക് മ്യൂട്ട് ആക്കി...
ഇല്ല അവക്ക് അറിയാ ഫോൺ വിളിക്കാൻ പാടില്ലേന്ന് നേരിൽ കണ്ട നാല് വട്ടവും പറഞ്ഞ ഒറ്റ കാര്യം ആണ്....
ഞാൻ ഫോൺ കട്ടാക്കി എയർ പോഡ്സ് എടുത്ത് വീണ്ടും കുത്തി... അങ്ങോട്ട് വിളിച്ചു....
ഹലോ... ആനി നോർമൽ ആയി സംസാരിച്ചു...
ഞാൻ : പറ
ആനി : നമ്മടെ കാര്യം എന്തായി
ഞാൻ : ഏത് നമ്മടെ കാര്യം...ഓ മറ്റേ അത് ഞാൻ ശ്രീയെ ഏൽപ്പിക്കാ... പിന്നെ ഇന്നലെ എന്താ പെട്ടെന്ന് പോയത്
ആനി : അത് കൊറച്ച് ബിസി ആയിരുന്നു... നമ്മടെ കാര്യം എന്തായി
ഞാൻ കണ്ണടച്ച് അവളുടെ സംസാരത്തിൽ മാത്രം ശ്രദ്ധ
💬 Comments
View all comments