0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

കഴിയുമ്പോ ശെരി ആവും...ചെലപ്പോ നാളെ തന്നെ നമ്മക്ക് നോക്കാം...കേറി കണ്ടോളു...ഡോണ്ട് വറി... 😊ശെരി...

അമ്മ : നിങ്ങള് പോയി നോക്ക്

പപ്പ : ഹാ ഹാ...

പപ്പ ഉള്ളിലേക്ക് കേറി നോക്കി...

അമർ : നിനക്ക് മതി ആയോ ഇപ്പൊ, എത്ര വട്ടം ആയടി നീ കാരണം 😡

അമ്മു പപ്പടെ പിന്നാലെ കേറാൻ പോയതും അമ്മ അവളെ പിടിച്ച് വലിച്ചു

അമ്മു അമ്മേ അത്ഭുതത്തോടെ നോക്കി...

അമ്മ : എങ്ങോട്ടാ

അമ്മു : കണ്ണൻ ആന്റി 🥹

അമ്മു കരയാൻ തൊടങ്ങി

അമ്മ : പിന്നെ പോവാ

അമ്മ തറ നോക്കി പറഞ്ഞു

അമ്മു : ഇല്ല എനിക്ക് പോണം

അമ്മ : പിന്നെ കാണാ പറഞ്ഞില്ലേ

രുദ്രൻ മാമൻ അങ്ങോട്ട് കേറി വന്നു

അമ്മ : കൊറച്ച് മനസ്സാക്ഷി ഒണ്ടായിരുന്നേ നീ അവനെ ഇങ്ങനെ കൊല്ലാകൊല ചെയ്യില്ലായിരുന്നു...

അമ്മ അമ്മൂന് എതിരായത് അവക്ക് താങ്ങാൻ പറ്റാത്ത ഒന്നായി...

രുദ്രൻ മാമൻ : എടി ചേച്ചി ആ കുട്ടി എന്ത് ചെയ്യാനാ

അമ്മ : കഴിഞ്ഞ ദിവസം വരെ സ്വസ്ഥമായിട്ട് ഒറങ്ങിയിട്ടില്ല എന്റെ കുട്ടി അറിയോ... ഇന്നലെ വരെ പട്ടിയെ പോലെ ആട്ടി വിട്ടിട്ട് ഇപ്പൊ കണ്ണനെ കാണാൻ പോണം

എന്താ ഇവടെ പപ്പ വെളിയിലേക്ക് എറങ്ങി വന്നു

അമ്മ : ഒന്നൂല്ലാ

അമ്മു : ആന്റി പ്ലീസ് ആന്റി ഞാൻ ഒന്ന് കണ്ടോട്ടെ....

അമ്മ : 😞

രുദ്രൻ മാമൻ : നീ ഇരിക്ക് ചേച്ചി വാ

അമ്മ : നീ പറഞ്ഞില്ലേ എന്നോട്

💬 Comments

View all comments