Chapter Title : വധു is a ദേവത 43 [Doli]
പപ്പക്ക് നീട്ടി....
പപ്പ എടുത്ത് വച്ച് കത്തിക്കാൻ പോയിട്ട് എന്തോ ഓർത്ത പോലെ തിരിച്ച് എടുത്ത് കൊടുത്തു
പപ്പ : ആദ്യം ആരേ ആണ് തല്ലണ്ടത് അറിയോ മേലെ കെടന്ന് ഒറങ്ങുന്ന തെണ്ടി ഇല്ലേ എന്റെ മോൻ അവനെ കൊഞ്ചിച്ച് ഫ്രീഡം കൊടുത്ത് വഷളാക്കി... ഒന്ന് കത്തിക്കാൻ പോലും സമ്മതിക്കില്ല 😡... നൂറ് കണ്ടീഷൻ ഇട്ടിട്ട് വരും... അത് ചെയ്യരുത് ഇത് ചെയ്യരുത് കുടിക്കരുത് വലിക്കരുത് തെണ്ടി... ആഹ് ഇപ്പൊ പിന്നെ ഓർമ കാണില്ല.... അല്ലെ ദാസ് 🥹
ദാസ് അങ്കിൾ : എടൊ താൻ...
പപ്പ : എന്റെ ഉള്ളിൽ ഒരു പെടപ്പ് ആണ് ഡോ... കൈ മുഴുവൻ മുറി ചതവ് ആ ഇരുമ്പ് വടി മറ്റേ എഞ്ചിൻ സ്റ്റാർട്ട് ആക്കുന്നതല്ലേ അതിന് ഏതാണ്ട് നാലഞ്ച് കിലോ വരില്ലേ ഡോ അത് വച്ച്
ദാസ് അങ്കിൾ : രാമാ മതി
പപ്പ : ഇല്ലെന്ന് എനിക്ക് കൊഴപ്പം ഒന്നും ഇല്ല........ ദാസ് നമ്മളെ എതിർക്കാൻ ആരെങ്കിലും ഒണ്ടോ ടാ നിന്റെ അറിവില്
ദാസ് അങ്കിൾ : ഇല്ല നീ ഇരിക്ക് വാ... രഘു വാടാ
പപ്പ : എന്തോണ്ട് ആടാ അത്
ദാസ് അങ്കിൾ : എന്താ
പപ്പ : നമ്മക്ക് ശത്രുക്കൾ ഇല്ലാത്തകൊണ്ടാണോ
ദാസ് അങ്കിൾ : അല്ലെ
പപ്പ : അല്ല പണ്ടത്തെ നമ്മടെ കഥ അറിയാവുന്ന കൊണ്ട്... അല്ലെ
ദാസ് അങ്കിൾ : ഉം
പപ്പ ഫോൺ എടുത്ത് കുത്തി ചെവിയിൽ വച്ചു
പപ്പ : ആഹ് രുദ്ര പറ... വേണ്ട
💬 Comments
View all comments