0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

അടിച്ച പോലെ ചോദിച്ചു

പപ്പ : ആരേ 🙄

അമ്മ : രുദ്രന്റെ കൈയ്യിൽ ഒള്ള ആ ചെക്കനെ

പപ്പ : എന്തിന് അവൻ ജെയിലിൽ അല്ലെ അല്ലെങ്കിലും കൃമിനിൽസ്സായിട്ട് നമ്മക്ക് എന്ത് കളി....

അമ്മ : ഇങ്ങോട്ട് നോക്കിക്കേ നിങ്ങള്

പപ്പ : എനിക്ക് ഒരു ഫോൺ ചെയ്യാൻ ഒണ്ട്

അമ്മ പപ്പടെ കൈ പിടിച്ച് വലിച്ചു

അമ്മ : പറ 🥹

പപ്പ : വട്ടാണോ കൃഷ്ണക്ക്

അമ്മ പപ്പേ ഇങ്ങനെ നോക്കി...

അമ്മ : അതേ നിങ്ങള് നാല് ഒച്ച ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നാ അത് അങ്ങ് തീരും.... പക്ഷെ ഈ കൂമനെ പോലെ ഒള്ള ഈ ഭാവം...

പപ്പ : എനിക്ക് ഇത്തിരി സമാദാനം തരോ.. പ്ലീസ് കൃഷ്ണ...

അമ്മ : ദേഷ്യപ്പെടുന്ന നിങ്ങളെ വിശ്വസിക്കാ പക്ഷെ ചിരിക്കുന്ന നിങ്ങളെ എനിക്ക് പേടിയാ ന്നെ...😣 ഹ്...

പപ്പ അമ്മടെ തോളിൽ കൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു

അമ്മ : ദേ വല്ലതും ചെയ്തിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല ഒരു ജീവനാ അത് എടുക്കാൻ ആർക്കും അധികാരം ഇല്ല

പപ്പ : അപ്പോ എന്റെ മോന്റെ ജീവനോ

അമ്മ ഞെട്ടി തല പൊക്കി നോക്കി

പപ്പ : പറ 😊

അമ്മ : അപ്പൊ ഞാൻ മനസ്സിലാക്കിയത് പോലെ തന്നെ ആണ് കാര്യങ്ങള് അല്ലെ

പപ്പ : എന്റെ മനസ്സ് അങ്ങനെ ഒന്ന് ചിന്തിച്ചു എന്നത് സത്യം ആണ് അതില് കാര്യം ഇല്ല... എപ്പഴും ബിസിനസ്സ്കാരെ പോലെ ആലോചിക്കാം ഞാൻ

💬 Comments

View all comments