0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.5K

ചാവോ ഇല്ലല്ലോ, മതി നല്ലവൻ ആയി നടന്നത്🙂

ഞാൻ ജീവിതത്തെ തന്നെ പുച്ഛിച്ച് അവളെ നോക്കി പറഞ്ഞു...

ശ്രീ : 🙄

ഞാൻ : എവടെ നിന്റെ അനിയത്തി

ശ്രീ : അവള് അപ്പറം റൂമിൽ ഇണ്ട്

ഞാൻ : നന്നായി ഇരിക്കട്ടെ അവൾക്ക് വേണ്ടത് എന്താ വച്ചാ ചെയ്ത് കൊടുക്ക്

ശ്രീ : ഞാൻ ഇല്ലേ നിനക്ക് എല്ലാം ശെരി ആക്കി തരാടാ...

ഞാൻ : സന്തോഷം, ഗുഡ് നൈറ്റ്....

.
.
.
അടുത്ത ദിവസം പപ്പ ഞാൻ വീട്ടിൽ വന്ന കാര്യം അറിഞ്ഞ് ഉച്ചക്ക് വന്നു കൂടെ അമ്മയും...

സുന്ദരി എന്നും വിളിച്ച് അമ്മ എറങ്ങി വന്നു

പപ്പ വലിയ ഒരു ബാഗ് എടുത്തോണ്ട് ഉള്ളിലേക്ക് കേറി

ഞാൻ : എന്തോന്ന് ഇത്

അമ്മ : avocado, berries, പിന്നെ plum, ചീര, മുരിങ്ങ നെയ് മീൻ പിന്നെ പ്രോൺസ്

ഞാൻ : അമ്പോ ആർക്കാ

അമ്മ : പൊന്നൂന് 😊

ഞാൻ : എനിക്ക് വേണ്ട മീനൊന്നും 🫤

അമ്മ : ഓ പിന്നെ കഴിഞ്ഞാഴ്ച്ച വരെ ക്രാബ് സൂപ് കഴിച്ചോണ്ട് ഇരുന്നതാ....

ഞാൻ : അത് വേറെ ഇത് വേറെ

അമ്മ : അമ്മ സൂപ്പർ ആയിട്ട് ഇണ്ടാക്കി തരാ കൊച്ച് കഴിച്ചാ മാത്രം മതി...

പപ്പ : അവനെ തീറ്റിക്കാൻ ഒള്ള വഴി ഇപ്പൊ എത്തും...

പപ്പ പറഞ്ഞ് കഴിഞ്ഞതും ദാസ് അങ്കിളിന്റെ കാർ വീട്ടിലേക്ക് കേറി വന്നു...

എന്റെ മനസ്സിൽ അമ്മു കാണും എന്നൊരു ഇത് ഒണ്ടായി

💬 Comments

View all comments