0%

Chapter Title : വധു is a ദേവത 8 [Doli]

Author : Doli Read All Parts 840

അടുത്ത് പോയി ചോദിച്ചു...

അതെ ഡീ സത്യം ആണ്....അവൻ എന്നോട് പറഞ്ഞു ... ആൻ്റി പറഞ്ഞു...

എന്താ പറഞ്ഞത്

അവൻ കുറച്ച് മുന്നേ വീട്ടില് വന്നു പിന്നെ ഇങ്ങനെ ഓരോന്ന് സംസാരിച്ചു അതിൻ്റെ ഇടയിൽ അവൻ തന്നെ കല്യാണ കാര്യം എടുത്തിട്ട് പിന്നെ ഞാൻ ഓരോന്ന് പറഞ്ഞ് ഞാൻ അങ്ങ് ഇമോഷണൽ ആയി ....പിന്നെ അവൻ അങ്ങ് .....

ഉള്ളതാണോ നീ പറയുന്നത് .. അമ്മ ചോദിച്ചു.... അതെ ഡീ ഉള്ളതാണ്..... . അയ്യോ എനിക്ക് വയ്യാ അമ്മക്ക് ഒരേ സന്തോഷം ....

അവൻ വെറും പാവം ആണ് നീ വെറുതെ അവനെ വിഷമിപ്പിക്കരുത് കേട്ടല്ലോ ആൻ്റി അമ്മക്ക് വാർണിങ് കൊടുത്തു....

ഇപ്പൊ അങ്ങനെ ആയോ അല്ലെങ്കിലും എനിക്കറിയാം നീ ചതിച്ചി ആണ് അമ്മ ആൻ്റിയെ കുറ്റം പറഞ്ഞു... എൻ്റെ പോന്നു മോളേ ഇനി അതിൽ പിടിച്ച് തൂങ്ങണ്ട ഞാൻ അത് തിരിച്ചെടുത്തു.... ആൻ്റി തൊഴുതു കൊണ്ട് പറഞ്ഞു....

എടി ഇത് ഇനി വൈഗിച്ച് കൂടാ ചെക്കൻ്റെ മനസ്സെങ്ങനും മാറിയ കോഴപ്പണം ആവും.... അമ്മ പറഞ്ഞു....

അവൻ വാക്കൊന്നും മാറും എന്ന് എനിക്ക് തോന്നുന്നില്ല ആൻ്റി പറഞ്ഞു....

മോളെ അവനെ എനിക്ക് മാത്രമേ അറിയൂ.... അമ്മ പറഞ്ഞു അല്ലെടി അമ്മുകുട്ടിയോട് ഒന്ന് സംസാരികണ്ടേ... അമ്മ കൂട്ടിച്ചേർത്തു....

എന്തിന് അവൾക്ക് ഒരു എതിർപ്പും ഉണ്ടാവില്ല .. ആൻ്റി കൂൾ ആയി പറഞ്ഞു...

എന്നാലും അവൾടെ ജീവിതം അല്ലെടി ഒരു വാക് ചൊതിക്കത്തെ പറ്റുമോ....അമ്മ പറഞ്ഞു...

എന്ന നീ തന്നെ ചോദിച്ചേക്ക് ആൻ്റി പറഞ്ഞു.... ശെരി ഇന്ന് തന്നെ ചോദിച്ചേക്കാം

💬 Comments

View all comments