0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

കുടുംബത്ത ഒരു നേഴ്സ് ഉള്ളത് നല്ലതാ (മിഥുനിന്റെ 'അമ്മ ഏറ്റുപറഞ്ഞു )

ഞാൻ നമ്പർ കൊടുക്കാതെ ഇരിക്കാൻ ശ്രെമിച്ചു എങ്കിലും അഖിൽ എന്റെ നമ്പർ പറയാൻ തുടങ്ങി

"കൊച്ചു കള്ളൻ , ഭാര്യയുടെ നമ്പർ ഒക്കെ കാണാപാഠം ആണെല്ലോ ?

"അത് എന്ത് ചോദ്യമാട , അവൻ പിന്നെ അവന്റെ ഭാര്യയുടെ അല്ലാത്ത വേറെ ആരുടെ പഠിക്കാന , അടുത്ത ഇനി നീ ആണ് ഉള്ളത്, ഇതുപോലെ കെട്ടി കഴിഞ്ഞു ഭാര്യയുടെ നമ്പർ ഓർത്തു വെച്ചില്ല എങ്കിൽ താടിക്കു തട്ട് കിട്ടും

എല്ലാരും അതിനു ചിരിച്ചെങ്കിലും എനിക്ക് മാത്രം ചിരി വന്നില്ല

4മണി കഴിഞ്ഞു അവിടെന്ന് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി .... വീട്ടിൽ എത്തുന്ന വരെ ഞാൻ മിഥുൻ ഇന്ന് എന്നോട് ചെയ്ത പ്രവർത്തിയും അവന്റെ ഭീഷിണിയും മനസ്സിൽ ഓർത്തു കൊണ്ടേ ഇരുന്ന്

അന്ന് രാത്രി എല്ലാരും ഉറങ്ങി എങ്കിലും എനിക്ക് ഒട്ടും ഉറങ്ങാൻ സാധിച്ചില്ല

അവസാനം ഞാൻ എഴുനേറ്റു, അഖിൽ നല്ല ഉറക്കം ആണ് .... രാത്രി 1 മണി ആയി ... എന്റെ സെക്കന്ററി നമ്പറിൽ നിന്ന് ഒരു നമ്പറിലേക്ക് കാൾ ചെയ്തു

അവസാന ബെല്ലിൽ കാൾ അറ്റൻഡ് ചെയ്തു

"ഹലോ .... it's me Mohini

"യെസ് മോഹിനി , പറ

"I need your help

" yeah sure ,

"നീതു എവിടെ ആണെന്ന് ഉള്ളതിന്റെ ഡീറ്റെയിൽസ് എന്നിക്ക് അറിയണം

അതും പറഞ്ഞു ഫോൺ വെച്ച് ഞാൻ അഖിലിന്റെ അടുത്ത വന്നു കിടന്നു.

ഞാൻ അഖിലിനെ നോക്കി കിടന്നു

💬 Comments

View all comments