Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]
മച്ച്. ഞാൻ ഗിയർ ഊരി വായിൽ കുത്തിക്കേറ്റും.”
ജോമോൻ അവന്റെ കൈ തട്ടിമാറ്റി. “എന്തോന്ന്, എന്തോന്ന്?”
“കൂടുതൽ ഉണ്ടാക്കല്ലേ മൈരേ എന്ന്.”
“എടാ, അടികൂടാതെ കാര്യം പറയെടാ,” ജോസഫ് ചോദിച്ചു. “കണ്ണാ, എന്തോ കാര്യമായി നടന്നിട്ടുണ്ടല്ലോ?”
“ഒന്നുമില്ല പപ്പാ, ആ കഥയൊക്കെ തിരിച്ച് പോകുമ്പോ പറയാം,” ജോമോൻ പറഞ്ഞു. “ഇപ്പോ പെണ്ണിന്റെ വീട്ടുകാരെ വിളിച്ച് വഴി ചോദിക്ക്. അവർ പറഞ്ഞ കവല എത്തി. ഇവിടെ ആരോ ഉണ്ടാകുമെന്നല്ലേ പറഞ്ഞത്?”
ജോസഫ് പുറത്തേക്ക് നോക്കി. “ആ, ശരിയാണല്ലോ. കണ്ടോ, ഞാൻ കേറിയതുകൊണ്ട് പെട്ടെന്ന് എത്തി. നിക്ക്, ഞാൻ ആ തന്ന നമ്പറിൽ വിളിക്കട്ടെ. നീ ഒന്ന് ഒതുക്കിയേടാ.”
ജോസഫ് പുറത്തിറങ്ങി ഫോണിൽ സംസാരിക്കുന്ന നേരം കണ്ണൻ വീണ്ടും വാട്ട്സാപ്പ് നോക്കി. ജോമോനും ആകാംക്ഷയോടെ എത്തിനോക്കി. രണ്ട് ചിത്രങ്ങൾ കൂടി വന്നുകിടപ്പുണ്ട്.
അത് തുറക്കുന്നതിന് മുമ്പേ ജോസഫ് വണ്ടിയിൽ കേറി.
“എടാ, ദോ ആ വണ്ടിയുടെ പുറകെ വിട്ടോ. അവൻ കുറെ നേരമായി വന്ന് നിക്കുവാന്ന്. നിന്റെയൊക്കെ കഥ കാരണം ലേറ്റായി.”
“ഹോ എന്റെ അപ്പാ, ഈ പരാതി ഒന്ന് നിർത്ത്. എത്തിയല്ലോ, പതിനൊന്ന് മണിക്ക് ഇനിയും പതിനഞ്ച് മിനിറ്റുണ്ട്. എന്ത് നോക്കുവാ മൈരേ, എടുക്ക് അങ്ങോട്ട്,” ജോമോൻ അല്പം കടുപ്പിച്ച് പറഞ്ഞു.
കണ്ണൻ വീർപ്പുമുട്ടി മൊബൈൽ മാറ്റിവെച്ചു. ആ ചിത്രങ്ങൾ ഉടനെ നോക്കണമെന്നുണ്ട്. ഇനി ആ വീട്ടിൽ കേറിയാ എപ്പഴാ നോക്കാൻ പറ്റുന്നതെന്ന് അറിയില്ല.
ആകെ തൈര് സീൻ. അവൻ വണ്ടി എടുത്തു.
വഴി തിരിയുന്നിടത്ത് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് കണ്ണൻ പറഞ്ഞു, “രണ്ടും കൂടി തല്ലുകൂടാതെ. ജോസഫ് ബ്രോ,
💬 Comments
View all comments