0%

Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]

Author : Night King Read All Parts 287.4K

പ്ലീസ്, സംയമനം പാലിക്കൂ. നമ്മൾ സ്ഥലത്തെത്തി.

ദാ, പെണ്ണിന്റെ വീടായി. ഇനി നിന്റെ സ്വന്തം പെണ്ണിനെ കാണാനുള്ള ടൈമാണ്.”

ജോമോൻ ഷർട്ടൊക്കെ ഒന്ന് ഒതുക്കിയിട്ടു. പകുതി ഓടിട്ടതും പകുതി വാർത്തതുമായ ഒരു വീടിന്റെ മുറ്റത്തേക്ക് കാർ കയറിനിന്നു. പുറകെ ജോമോന്റെ അമ്മയുടെ വണ്ടിയും വന്നുനിന്നു.

പെണ്ണിന്റെ വീട്ടുകാർ എല്ലാവരും വരാന്തയിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

എല്ലാവരും അകത്ത് കയറിയിരുന്നു. സൽക്കാരവും വിശേഷം പറച്ചിലുമൊക്കെ കഴിഞ്ഞ് വീട്ടുകാർ തമ്മിൽ കാര്യമായ സംസാരം തുടങ്ങി. പെണ്ണിന്റെ അപ്പൻ പറഞ്ഞു, “അത് പിന്നെ, മോള് ബാംഗ്ലൂരീന്ന് രാവിലെ എത്തിയതേയുള്ളൂ.

ആശുപത്രിയിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. അവരോടൊക്കെ പെണ്ണുകാണലാണ്, ഒഴിവ് വേണം എന്ന് പറഞ്ഞാ ആര് കേൾക്കാനാ, അല്ലേ. അവളെ ഒരുക്കുവാ, ലേശം കാത്തിരിക്കണം കേട്ടോ മോനേ.”

എല്ലാവരും ചിരിച്ചു. ജോമോനും ഒരു ചമ്മിയ ചിരി ചിരിച്ചു.

ഉടനെ പെണ്ണിന്റെ ഒരു അമ്മാവൻ ചോദിച്ചു, “അല്ല, മോനും ബാംഗ്ലൂരല്ലേ? എന്നാ എത്തിയത്? അവിടെ ഇൻഫോസിസിലാണോ? എന്റെ പെമ്പ്രന്നോത്തിയുടെ വകയിലെ ഒരു കൊച്ച് അവിടെയുണ്ട്, ഒരു സിനി. അറിയാവോ മോന്?”

കണ്ണന് ചിരി വന്നു. അധികം മുഷിപ്പിക്കണ്ട എന്ന് കരുതി അവൻ തന്നെ മറുപടി പറഞ്ഞു. “അത് പിന്നെ അമ്മാവാ, ബാംഗ്ലൂർ എന്ന് പറഞ്ഞാ ഇൻഫോസിസും ടിസിഎസും മാത്രമല്ല.

അവിടെ വേറെ നൂറ് കമ്പനിയുണ്ട്. ഇവൻ ഒരു സ്റ്റാർട്ടപ്പിലാ, പേര് കേട്ടാ അറിയാൻ വഴിയില്ല. പിന്നെ ഇൻഫോസിസിൽ തന്നെ ഒരു ലക്ഷം ജോലിക്കാരുണ്ട്.

അതിൽ ഒരു സിനിയെ അറിയാമോ എന്ന് ചോദിച്ചാ കഷ്ടപ്പെട്ട് പോകും കേട്ടോ.”

എല്ലാവരും ചിരിച്ചു. അല്പം ദേഷ്യം വന്ന അമ്മാവൻ തിരിച്ച് ഗോളടിക്കാൻ

💬 Comments

View all comments