Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]
ബാഗ് എത്ര പേർക്ക് കാണും. വല്ല ഓൺലൈൻ സൈറ്റിലും കിട്ടുന്നതായിരിക്കും. പക്ഷേ കോമ്പസ്, ആങ്കർ, ചന്ദ്രൻ, അതേ ക്രമത്തിൽ?
ബട്ടർഫ്ലൈ അതേ സൈഡിൽ? പിന്നെ പെണ്ണ് ഇന്ന് രാവിലെയാണ് ബാംഗ്ലൂരീന്ന് എത്തിയത്. അവന്റെ വായ വരണ്ടു. താഴെ ഹാളിൽ അപ്പോഴേക്കും ആളുകൾ നിറഞ്ഞിരുന്നു.
പെണ്ണ് വന്നുകഴിഞ്ഞു. ഇളം പച്ച സാരിയിൽ, കയ്യിൽ ചായയുടെ ട്രേയുമായി.
ജോമോൻ അത്രയും നേരം അമ്മാവന്മാരുടെ ചോദ്യങ്ങൾക്ക് തലയാട്ടി ഇരിക്കുകയായിരുന്നു. അവൾ വാതിൽ കടന്ന് വന്നപ്പോൾ ആ ഇരിപ്പ് മാറി. ഫോട്ടോയിൽ കണ്ടപ്പോൾ ‘കൊള്ളാം’ എന്നേ തോന്നിയിരുന്നുള്ളൂ.
നേരിട്ട് കണ്ടപ്പോൾ അതല്ല. വലിയ ഒരുക്കമൊന്നുമില്ല. കണ്ണിൽ ഉറക്കമില്ലായ്മയുടെ ഒരു നേരിയ തളർച്ച, അത് മറയ്ക്കാൻ നോക്കാത്ത ഒരു ചിരി. ട്രേ നീട്ടിയപ്പോൾ അവൾ അവന്റെ കണ്ണിലേക്ക് നേരെ നോക്കി.
നാണിച്ച് തല താഴ്ത്തുന്ന ടൈപ്പല്ല. അവന് അത് ഇഷ്ടപ്പെട്ടു.
ചായക്കപ്പ് എടുക്കുമ്പോൾ അവന്റെ ഉള്ളിൽ എന്തോ ഒന്ന് അനങ്ങി. എവിടെയോ കണ്ട് മറന്ന ഒരാളെ പോലെ. ആ നടപ്പിലോ, കഴുത്ത് ചരിച്ചുള്ള നോട്ടത്തിലോ എന്തോ ഒരു പരിചയം.
ബാംഗ്ലൂരിൽ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടാകും, മെട്രോയിലോ മാളിലോ. അല്ലെങ്കിൽ ഉറങ്ങാത്ത തലച്ചോറിന്റെ കളി. അവൻ അത് വിട്ടു.
ഇതിനിടയ്ക്ക് കുറെ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ ഒരാളെ കണ്ടിട്ട് ‘ഇവളുടെ കൂടെ ഇരുന്ന് ഒരു ചായ കൂടി കുടിക്കണം’ എന്ന് തോന്നുന്നത് ആദ്യമായിട്ടാണ്.
ഇന്ന് രാവിലെ വരെ കല്യാണം എന്ന് കേട്ടാൽ ഒഴിഞ്ഞുമാറിയിരുന്നവനാണ്. അവൾ ട്രേയുമായി അടുത്ത ആളിലേക്ക് നീങ്ങിയപ്പോഴും അവന്റെ കണ്ണ് കൂടെപ്പോയി.
റാണി ജോസഫിന്റെ അടുത്തേക്ക് ചാഞ്ഞ് ചെവിയിൽ പറഞ്ഞു, “ഇച്ചായാ, നോക്കിക്കേ,
💬 Comments
View all comments