0%

Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]

Author : Night King Read All Parts 295.4K

ഓൾഡീസിന്റെ കൂടെ ഇരിക്കട്ടെ.” എല്ലാവരും ചിരിച്ചു.

ബെറ്റി അവരെ വീടിന്റെ പുറത്തൊക്കെ കൊണ്ടുനടന്ന് കാണിച്ച്, പുറകുവശത്തൂടെ അകത്തേക്ക് കേറ്റി. താഴെ രണ്ട് മുറി, മുകളിൽ ഒന്ന്. പെണ്ണ് ഒരുങ്ങുന്നത് താഴത്തെ മുറിയിലാണ്, അവിടെ നല്ല തിരക്കായിരുന്നു. ബെറ്റി അവരെ മുകളിലേക്ക് കൊണ്ടുപോയി.

“ഇതാണ് എന്റെയും ചേച്ചിയുടെയും റൂം. ഇനി കല്യാണമൊക്കെ സെറ്റായാ ഞാൻ താഴേക്ക് മാറേണ്ടി വരും,” ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞപ്പോൾ രണ്ടുപേരും ചിരിച്ചു.

കണ്ണൻ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ റാണി ബെറ്റിയോട് ചോദിക്കുന്നത് കേട്ടു, “ഇത് കൊള്ളാലോ, നല്ല ഭംഗിയുണ്ടല്ലോ ഈ ബാഗിന്. ആരുടെയാ, നിന്റേതാണോ?”

“അല്ല ആന്റീ, ചേച്ചിയുടേതാ.”

ഈ ഫാമിലി മൊത്തം ബാഗിന്റെ പുറകെയാണല്ലോ എന്ന് ഓർത്ത് കണ്ണൻ ഒന്ന് തിരിഞ്ഞുനോക്കി. നോക്കിയതും തലയിൽ ആരോ അടിച്ചതുപോലെ ഒരു പ്രഹരം.

സിപ്പറിൽ മൂന്ന് ചാംസ്: കോമ്പസ്, ആങ്കർ, വെള്ളി ചന്ദ്രൻ. സൈഡ് പോക്കറ്റിൽ ഒരു ബട്ടർഫ്ലൈ. അവന്റെ കാലുകൾ തളരുന്നതുപോലെ തോന്നി.

കണ്ണൻ ആലോചിച്ചു ഫാമിലി മൊത്തം ബാഗിന്റെ പുറകെ ആണല്ലോ, എന്നിട്ട് നോക്കാന് തിരിഞ്ഞതും അവന്റെ തലയില് ആരോ അടിച്ച പോലെ ഒരു പ്രഹരം.

പക്ഷേ ആരും അടിച്ചിട്ടില്ല, അവന്റെ കാലുകള് തളരുന്നെ പോലെ. അവർ ശ്രദ്ധിക്കാതെ അവൻ ഫോൺ എടുത്ത് ആ ബാഗിന്റെ ഫോട്ടോ എടുത്തു.

കൈ വിറച്ചിട്ട് ആദ്യത്തേത് മങ്ങിപ്പോയി. ഒന്നുകൂടി എടുത്തു. “മോനേ, വാ” എന്ന് റാണി വിളിച്ചപ്പോൾ “ദാ വരുന്നു മമ്മീ” എന്ന് പറഞ്ഞൊപ്പിച്ചു.

സ്വന്തം ശബ്ദം വേറെ ആരുടെയോ പോലെ തോന്നി.

പടിയിറങ്ങുമ്പോൾ അവൻ സ്വയം സമാധാനിപ്പിക്കാൻ നോക്കി. ഒരേ പോലത്തെ

💬 Comments

View all comments