Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]
മനസ്സിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളുമൊക്കെ റീനുവുമായുള്ള ആ കുഞ്ഞു വർത്തമാനത്തിൽ അലിഞ്ഞുപോയതുപോലെ ജോമന് തോന്നി.
ജോമോൻ മുകളിലെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ റീനു അലമാരയുടെ കതക് അടയ്ക്കുകയായിരുന്നു. എന്തോ ധൃതിയിൽ അകത്തേക്ക് തള്ളിവെച്ചതുപോലെ. അവനെ കണ്ടപ്പോൾ അവൾ തിരിഞ്ഞ് ചിരിച്ചു.
“കേറി വാ. ഇരിക്കാൻ പറയാൻ ഇവിടെ ഈ കട്ടിലേ ഉള്ളൂ. ബാൽക്കണിയിൽ നിക്കാം, അതാ നല്ലത്. ഇവിടെ നിന്നാ പടിയുടെ താഴെ ചെവി വെച്ച് നിക്കുന്നവർക്ക് കേൾക്കാം.”
“ആരാ, അനിയത്തിയോ?”
“ബെറ്റി ഒന്ന്. പിന്നെ എന്റെ രണ്ട് ആന്റിമാർ. അവർക്ക് ഇത് സീരിയലാ.”
ബാൽക്കണിയിൽ ഒരാൾക്ക് നിൽക്കാനുള്ള സ്ഥലത്ത് രണ്ടുപേരും ഒതുങ്ങിനിന്നു. കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല.
“അപ്പോ... ഇങ്ങനത്തെ സിറ്റുവേഷനിൽ എന്താ ചോദിക്കേണ്ടത്? എനിക്ക് ഇത് ആദ്യത്തെ പെണ്ണുകാണലാ,” ജോമോൻ പറഞ്ഞു.
“എനിക്ക് മൂന്നാമത്തെയാ. സ്ഥിരം ചോദ്യങ്ങൾ ഞാൻ പറഞ്ഞുതരാം. കുക്കിങ് അറിയാമോ, കല്യാണം കഴിഞ്ഞ് ജോലിക്ക് പോകുമോ, പള്ളിയിൽ പോകാറുണ്ടോ.”
“ഓക്കെ. കുക്കിങ് അറിയാമോ?”
“മാഗി, ഓംലെറ്റ്, കട്ടൻ. ജോമോൻ എന്ന് തന്നെ വിളിക്കണോ? നീളം കൂടുതലാ. ജോ മതി. ജോയ്ക്കോ?”
“ബിരിയാണി വരെ ഉണ്ടാക്കും. സ്വിഗ്ഗിയിൽ.”
അവൾ ഉറക്കെ ചിരിച്ചു. പിന്നെ താഴെ കേൾക്കുമെന്ന് ഓർത്ത് വായ പൊത്തി.
“നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നേരെ വന്നതാന്ന് അപ്പൻ പറഞ്ഞു. ഉറങ്ങിയില്ലേ?”
“ബസ്സിൽ കുറച്ച്. കണ്ണിന് താഴെ കാണാനുണ്ടോ?”
“എനിക്കും ഉണ്ട്, നോക്ക്. ഞാനും ഇന്നലെ ഉറങ്ങിയിട്ടില്ല.”
“എന്തായിരുന്നു പണി?”
“ഒരു ഫ്രണ്ടിന്റെ ബാച്ചിലർ പാർട്ടി.”
“ഓ.” അവൾ ഒരു നിമിഷം ഒന്നും പറഞ്ഞില്ല. പിന്നെ ചിരിച്ചു. “അപ്പോ നമ്മൾ രണ്ടും സോംബീസ്. നല്ല
💬 Comments
View all comments