Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]
തുടക്കം.”
ജോമോൻ കൈവരിയിൽ ചാരി താഴേക്ക് നോക്കി. മാവിന്റെ ചുവട്ടിൽ കണ്ണൻ നിൽപ്പുണ്ട്, ഒരു കൈ കൊമ്പിൽ താങ്ങി, മറ്റേ കയ്യിൽ സിഗരറ്റ്. ആഞ്ഞ് വലിക്കുന്നു.
റീനുവും അത് കണ്ടു. “അത് ജോയുടെ ഫ്രണ്ടല്ലേ? ആള് നല്ല ടെൻഷനിലാണല്ലോ. പെണ്ണുകാണാൻ വന്നത് പുള്ളിയാണെന്ന് തോന്നും.”
“അവൻ അങ്ങനെയാ. എന്റെ കാര്യത്തിൽ എന്നെക്കാൾ ടെൻഷൻ അവനാ.”
“ജോ വലിക്കുമോ?”
ചോദ്യം പെട്ടെന്നായിരുന്നു. ജോമോൻ ഒന്ന് പരുങ്ങി. “അത്... സ്ഥിരമായിട്ടൊന്നുമില്ല. വല്ലപ്പോഴും. ഫ്രണ്ട്സിന്റെ കൂടെ ഇരിക്കുമ്പോ ഒക്കെ. ഇടയ്ക്ക്.”
“എനിക്ക് തോന്നി. നേരത്തെ ചായ തന്നപ്പോ ഒരു സ്മെൽ അടിച്ചു.”
“സ്മെല്ലോ?” അവൻ ശരിക്കും ഞെട്ടി. “ഞാൻ രാവിലെ കുളിച്ച്, ഷർട്ട് മാറി, മൗത്ത് ഫ്രഷ്നർ വരെ അടിച്ചതാ. എങ്ങനെ കിട്ടി?”
“നഴ്സല്ലേ, മൂക്ക് ഷാർപ്പാ.” അവൾ തോളുയർത്തി. “ഇറ്റ്സ് കൂൾ, കുഴപ്പമില്ല. ഞാൻ അത് വെച്ച് മാർക്ക് കുറയ്ക്കാനൊന്നും പോകുന്നില്ല.”
“താങ്ക്സ്. താഴെ പറയല്ലേ. എന്റെ അമ്മ ഇപ്പഴും വിചാരിക്കുന്നത് ഞാൻ ഒരു നല്ല കുട്ടിയാണെന്നാ.”
“അമ്മമാർ അങ്ങനെ വിചാരിച്ചോട്ടെ.” അവൾ ഒന്നുകൂടി താഴേക്ക് നോക്കി, പിന്നെ അവനെയും. “ഇപ്പോ വലിക്കാൻ തോന്നുന്നുണ്ടോ? ഫ്രണ്ടിനെ നോക്കുന്ന നോട്ടം കണ്ടിട്ട് ചോദിച്ചതാ.”
“ഏയ്, ഇവിടെ വെച്ചോ...”
“ബാൽക്കണിയിൽ വേണ്ട, താഴെ എല്ലാരും കാണും. അകത്ത് കേറി പുറകിലെ ജനലിന്റെ അടുത്ത് നിന്ന് വലിച്ചോ. സ്മെൽ ഞാൻ മാനേജ് ചെയ്തോളാം. റൂം ഫ്രഷ്നറുണ്ട്, ചന്ദനത്തിരിയുണ്ട്.”
“സീരിയസാണോ? പെണ്ണുകാണാൻ വന്ന ചെറുക്കൻ പെണ്ണിന്റെ റൂമിൽ കേറി സിഗരറ്റ് വലിക്കുന്നു.”
“ടെൻഷനടിച്ച് ഇവിടെ നിന്ന് കുക്കിങ്ങിനെപ്പറ്റി ചോദിക്കുന്നതിലും ഭേദം അതല്ലേ. വാ.”
അവന് അത്
💬 Comments
View all comments