Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]
നടത്തുന്നെ.”
“താങ്ക്സ് മാഡം.”
“പക്ഷേ വൃത്തിയായിട്ട് ചെയ്യണം. ഏറ്റത് മുഴുവൻ തീർക്ക്. എന്നിട്ട് ഒരു ഡേറ്റ് പറ. ഞാൻ ക്ലാരയുടെ പ്രൊഫൈൽ ക്ലോസ് ചെയ്യും, എല്ലാ ഫോട്ടോയും എല്ലാ നമ്പറും ഡിലീറ്റ് ചെയ്യും. രാജിക്കത്ത് പോലെ, നോട്ടീസ് പീരിയഡ്.” ഒരു ചെറിയ ചിരി.
“ആ ഡേറ്റ് വരെ മണ്ടത്തരം ഒന്നും കാണിക്കരുത്. ക്ലയന്റിനെ പ്രേമിക്കുന്ന പോലത്തെ.”
റീനു ഒരു നിമിഷം ഒന്നും മിണ്ടിയില്ല. കുറച്ച് മുമ്പ് താൻ പറഞ്ഞതൊക്കെ മനസ്സിൽ വെച്ചാണ് മാഡം ഇത് പറയുന്നതെന്ന് അവൾക്ക് മനസ്സിലായി.

“ഇല്ല മാഡം.”
“ഗുഡ്. സരി, ഇനി ബിസിനസ് പറയാം. പേന ഉണ്ടോ?”
അവൾ ഫോണിലെ കലണ്ടർ തുറന്നു. അതിൽ ക്ലാരയുടെ അപ്പോയിന്റ്മെന്റുകൾ എല്ലാം ‘ഡെന്റിസ്റ്റ്’, ‘ബാങ്ക്’, ‘ഷോപ്പിങ്’ എന്നിങ്ങനെയുള്ള പേരുകളിലാണ്. “പറഞ്ഞോ.”
“മാസം തീരുന്നതിന് മുമ്പ് ആറ് ബുക്കിങ്. രണ്ട് ബാച്ചിലർ പാർട്ടി. ഒന്ന് വൈറ്റ്ഫീൽഡിൽ ഒരു വില്ലയിൽ, ഇരുപത്തൊന്നാം തീയതി. മറ്റേത് ഒരു വീക്കെൻഡ്, കൂർഗിലെ റിസോർട്ടിൽ, അവർ കാർ അയക്കും. കോർപ്പറേറ്റ് പയ്യന്മാരാ, കുഴപ്പമില്ല.”
“ഓക്കെ.”
“രണ്ട് കിറ്റി പാർട്ടി. പെണ്ണുങ്ങൾ മാത്രം. ഇന്ദിരാനഗറും ജെപി നഗറും. ആ ആന്റിമാരെ നിനക്ക് ഗൊത്തല്ലോ. അവർക്ക് കൂടുതലും തമാശ, ഡ്രിങ്ക്സ്, ഗോസിപ്പ്, കുറച്ച് ഷോ. പ്രശ്നമില്ല. പക്ഷേ കഴിഞ്ഞ തവണത്തെ ജെപി നഗർ ഗ്രൂപ്പ്, ഓർമയില്ലേ. അതുകൊണ്ട് എന്തിനും റെഡിയായി പോണം.”
റീനു ഓർത്തു. ഓർത്ത് ചിരിച്ചു. “ഓർമയുണ്ട്.”
“പിന്നെ വലിയൊരെണ്ണം. ഒരു കമ്പനി സിംഗപ്പൂരിലെ ഒരു ക്ലയന്റുമായി വലിയ ഡീൽ ഒപ്പിട്ടു, അതിന്റെ ആഘോഷം. ആ ക്ലയന്റിനുള്ള ഗിഫ്റ്റാ നീ. ഫൈവ് സ്റ്റാർ, ഒരു
💬 Comments
View all comments