0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 166K

മാഡം കൂട്ടിച്ചേർത്തു. “ആ ഹെബ്ബാളിലെ പാർട്ടി കഴിഞ്ഞ് രണ്ട് ദിവസം നിന്റെ മുഖത്ത് ഒരു ചിരിയായിരുന്നു. വാർഡിൽ എല്ലാരും വിചാരിച്ചത് നിനക്ക് ലൈൻ സെറ്റായെന്നാ.”

റീനു ചുണ്ട് കടിച്ച് ചിരിച്ചു. “അത് ആസ്വദിച്ചില്ലെന്ന് ഞാൻ പറയില്ല. ആ ജെപി നഗറിലെ ആന്റിമാർ എന്നെ മേശപ്പുറത്ത് കേറ്റി ഡാൻസ് ചെയ്യിച്ചത് ഓർമയുണ്ടോ? അവരുടെ ഭർത്താക്കന്മാരുടെ കാര്യം പറഞ്ഞ് അവർ ചിരിച്ച ചിരി. പിന്നെ ആ പൈലറ്റ്, എന്നെ യൂണിഫോമിൽ തന്നെ വേണമെന്ന് പറഞ്ഞ ആള്. ഞാൻ ആശുപത്രീന്ന് നേരെ അതേ കോട്ടിൽ ചെന്നപ്പോ അയാളുടെ മുഖം. ഓരോ രാത്രിയും ഒരു പുതിയ കളി പോലെയാ മാഡം. ആര് എന്ത് ആഗ്രഹിക്കുന്നു, അത് ഞാൻ എങ്ങനെ കൊടുക്കും എന്ന്. അതിൽ ഒരു ലഹരിയുണ്ട്.”

“അതാ ഞാൻ പറഞ്ഞത്. ജന്മനാ കിട്ടിയ കഴിവാ.”

“അത് നിർത്തുമ്പോ ഇതൊക്കെ മിസ്സ് ചെയ്യുമോന്നും എനിക്ക് പേടിയുണ്ട്,” അവൾ സമ്മതിച്ചു. “പക്ഷേ ഒരു ഭാര്യ ആയിട്ട് അത് വേണ്ട.”

അവൾ കൈവരിയിൽ ചാരി. അകലെ റോഡിലൂടെ ഒരു ബൈക്ക് പോയി.

“മാഡം, ഞാൻ ശരിക്കും ചോദിക്കുവാ. ഇതിൽ നിന്ന് ഇറങ്ങണമെന്ന് തോന്നിയാൽ എന്ത് ചെയ്യണം? എങ്ങനെയാ?” ഇത്തവണ മാഡം ചിരിച്ചില്ല.

“അതൊക്കെ സരിയാകും. ഒരു കാര്യം ഓർമ വേണം റീനൂ. നിന്നെ ആരും ഇതിലേക്ക് കൊണ്ടുവന്നതല്ല. നീ എന്റെ അടുത്തേക്ക് വന്നതാ. നിന്റെ ലോൺ, നിന്റെ കാരണങ്ങൾ, നിന്റെ തീരുമാനം. ഞാൻ വാതിൽ തുറന്നുതന്നു, അത്രേ ഉള്ളൂ. അപ്പോ ഇറങ്ങുന്നതും നിന്റെ ഇഷ്ടം മാത്രം. ആരും തടയില്ല, ആരും ഭീഷണിപ്പെടുത്തില്ല. ഞാൻ അങ്ങനത്തെ ബിസിനസ് അല്ല

💬 Comments

View all comments