Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]
വാങ്ങിയതാന്നാ.”
“ദേവരേ! അയാളെ കല്യാണത്തിന് വിളിക്ക്. താലിമാല കൂടി അയാൾ തന്നോളും.”
“മാഡം!”
“സരി സരി.”
“അപ്പോ അത് നല്ല വാർത്തയാ, ചീത്തയല്ല.” ഒന്ന് നിർത്തിയിട്ട് മാഡം തുടർന്നു. “പക്ഷേ ഒരു കാര്യം, നിന്റെ മാഡം എന്ന നിലയിൽ എനിക്ക് പറയണം. അടുത്ത മാസം വരെ നിന്റെ കലണ്ടർ ഫുള്ളാ. ക്ലയന്റ്സ് അഡ്വാൻസ് തന്നു, ഞാൻ വാക്ക് കൊടുത്തു. അതൊക്കെ കമ്മിറ്റ്മെന്റാ റീനൂ. ഒരു നല്ല പയ്യൻ പെണ്ണുകാണാൻ വന്നു എന്ന് പറഞ്ഞ് സുമ്മനെ മാഞ്ഞുപോകാൻ പറ്റില്ല.”
“അറിയാം മാഡം. ഞാൻ അങ്ങനെ ചെയ്യില്ല.”
“നീ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഗൊത്തു. എന്റെ ഏറ്റവും വിശ്വസിക്കാവുന്ന കുട്ടി നീയാ, അതാ പ്രശ്നം.” മാഡം ചിരിച്ചു. “നിന്റെ ശരിക്കുള്ള കുഴപ്പം എന്താന്ന് അറിയാമോ? നീ ഭയങ്കര നല്ലതാ. ഒരിക്കൽ ക്ലാരയെ കണ്ടവർ മറക്കില്ല. എല്ലാ ആഴ്ചയും റിപ്പീറ്റ് റിക്വസ്റ്റ് വരുന്നു. കഴിഞ്ഞ മാസത്തെ ഒരു ആള്, എല്ലാ തിങ്കളാഴ്ചയും മെസേജ്, ‘മാഡം, ക്ലാര ഫ്രീയാണോ?’ ഞാൻ പറയും, ക്ലാരയ്ക്ക് അപ്പോളോ ഒപിയിലെ പോലെ വെയ്റ്റിങ് ലിസ്റ്റാ, ടോക്കൺ എടുത്ത് ഇരുന്നോ എന്ന്.”
റീനുവിന് ചിരി അടക്കാൻ പറ്റിയില്ല. “മാഡം, പ്ലീസ്.”
“എന്ത് പ്ലീസ്? ഇത് കോംപ്ലിമെന്റാ! ചില കുട്ടികളെ ഒരിക്കൽ ബുക്ക് ചെയ്യും, പിന്നെ ആരും വിളിക്കില്ല. നിന്നെ അവർ വീണ്ടും തേടി വരും. നീ അവരോട് സംസാരിക്കും, കേട്ടിരിക്കും. അവരുടെ ബോറൻ ജീവിതത്തിൽ നിനക്ക് ശരിക്കും താൽപ്പര്യമുണ്ടെന്ന് അവർക്ക് തോന്നും. അതൊരു കഴിവാ ചിന്നാ. അതുകൊണ്ടാ നിന്നെ നഷ്ടപ്പെടുമോന്ന് എനിക്ക് പേടി.”
“പിന്നെ നീയും ആസ്വദിച്ചിട്ടില്ലെന്ന് പറയല്ലേ,”
💬 Comments
View all comments