0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 172K

അയാളുടെ ഗസ്റ്റ് ഹൗസിൽ.”

“അയാള് എന്താ പ്ലാൻ ചെയ്തേക്കുന്നെ?”

“കേട്ടാ നീ ചിരിക്കും. സ്ക്രീനിൽ ആള് വലിയ മാസ് ഹീറോയാ. നേരിട്ട് ഭയങ്കര നാണക്കാരൻ. അയാൾക്ക് ഒരു ആശുപത്രി സീൻ വേണം. അയാൾ രോഗി, നീ നഴ്സ്, ഞാൻ ഹെഡ് നഴ്സ്. രണ്ടുപേരും യൂണിഫോമിൽ. ആദ്യം ഡിന്നർ, പിന്നെ കുറച്ച് ഡ്രിങ്ക്സ്, പിന്നെ ഒരു ‘ചെക്കപ്പ്’. കഴിഞ്ഞ സിനിമയിൽ അയാൾക്ക് ഒരു ഹോസ്പിറ്റൽ സീനുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോ മുതൽ തോന്നിയ ആഗ്രഹമാന്ന്.”

റീനു പൊട്ടിച്ചിരിച്ചു. “അപ്പോ നമ്മുടെ ഡ്യൂട്ടി തന്നെ, വേറൊരു വാർഡിൽ.”

“അത്രേ ഉള്ളൂ. പക്ഷേ ഇത്തവണ ബിപി നോക്കുന്നത് മാത്രമല്ല, ഓരോ പരിശോധനയും പതുക്കെ, വിശദമായി. അയാൾ പറയുന്നതൊന്നും അനുസരിക്കണ്ട. നമ്മൾ പറയുന്നത് അയാൾ അനുസരിക്കണം. അതാ അയാളുടെ ഫാന്റസി. ഞാൻ ലീഡ് ചെയ്യാം, നീ കൂടെ നിന്നാ മതി. പിന്നെ ആ രാത്രി ബാക്കി എങ്ങനെ പോകുന്നോ അങ്ങനെ.”

“മാഡം ഇപ്പഴും ഇങ്ങനത്തെ ബുക്കിങ് എടുക്കുമെന്ന് വാർഡിലെ ആരെങ്കിലും അറിഞ്ഞാ...”

“അറിയില്ല. അതാ എന്റെ കഴിവ്.” മാഡം ചിരിച്ചു. “ഇരുപത് കൊല്ലം. ആരും അറിഞ്ഞിട്ടില്ല. ആ പിന്നെ എനിക്ക് നീ കുറച്ച് ന്യൂ പിക്സ് സെൻഡ്. ആ കുടക് പാര്ട്ടി പിന്നെ ആ സിംഗപ്പൂര് പാര്ട്ടി, നിന്റെ ലേറ്റസ്റ്റ് ടൈം സ്റ്റാമ്പ് ഉള്ള പിക് വേണം. പികിൽ സൈൻ എന്തു വേണം എന്നു ഞാന് അയക്കാം. ”

"പിക് ഒക്കെ എടുക്കാം, ബട്ട് സെക്സി ഔട്ടുഫിറ്റ് ഒന്നും ഇല്ല, പെട്ടെന്ന് വന്നതല്ലേ, മാത്രമല്ല, വീട്ടില് വന്നാല് മമ്മ എല്ലാം എടുത്തു അലക്കാൻ കൊണ്ട്

💬 Comments

View all comments