0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 175.4K

ചിരിച്ചുപോയി. ഇത്രയും നേരം ബാത്ത്റൂമിൽ ഒരാൾ ഇറങ്ങി വരുന്നതും കാത്തിരുന്നാണ് മാഡം തന്നെ ഉപദേശിച്ചുകൊണ്ടിരുന്നത്.

അവൾ കുറെ നേരം ബാൽക്കണിയിൽ തന്നെ നിന്നു. ഫോണിലെ കലണ്ടർ ഇപ്പഴും തുറന്നിരിപ്പുണ്ട്. ഡെന്റിസ്റ്റ്. ബാങ്ക്. ഷോപ്പിങ്. മീറ്റിങ്. ബർത്ത്ഡേ. ഓരോന്നിനും പിന്നിൽ ഒരു രാത്രി. അതിന് താഴേക്ക് അവൾ സ്ക്രോൾ ചെയ്തു. ജൂൺ. ജൂലൈ. ആഗസ്റ്റ്. ഏഴാം തീയതിയുടെ കള്ളിയിൽ അവൾ ഒരു വാക്ക് മാത്രം ടൈപ്പ് ചെയ്തു: ‘റിസൈൻ’. ഇരുപത്തേഴിന്റെ കള്ളിയിൽ ഒന്നും എഴുതിയില്ല. വെറുതെ അതിൽ വിരൽ അമർത്തി നിന്നു.

ഇറങ്ങുന്നതും നിന്റെ ഇഷ്ടം മാത്രം.

താഴെ അപ്പൻ അടുത്ത നമ്പർ ഡയൽ ചെയ്യുന്ന ശബ്ദം കേട്ടു. “ഹലോ, കുഞ്ഞമ്മേ, ഒരു സന്തോഷവാർത്തയുണ്ട്...”

അവൾ അകത്തുകയറി ജോമോന്റെ മെസേജ് ഒന്നുകൂടി തുറന്നു. “ഈളക്ക തന്നതിന് താങ്ക്സ്, എന്റെ വീട്ടില് കുഴപ്പമില്ല, തന്റെ ആരെങ്കിലും അറിഞ്ഞാലോ എന്നൊരു ചമ്മല് ഉണ്ടായിരുന്നു . നിങ്ങടെ ആരും ഒന്നും അറിഞ്ഞില്ല.” കുറെ നേരം നോക്കിയിരുന്നിട്ട് ഒരു ചിരിക്കുന്ന ഹാർട്ട് ഉള്ള സ്മൈലി അയച്ചു. പിന്നെ ലൈറ്റ് അണച്ച് കിടന്നു. ഉറക്കം വന്നില്ല.

ഉറങ്ങാൻ കിടന്നിട്ട് അര മണിക്കൂറായിക്കാണും. ഫോൺ ഒന്ന് മൂളി. സുമിത്ര മാഡം.

“ചിന്നാ, ഉറങ്ങിയോ? ആ സിംഗപ്പൂർ ക്ലയന്റിന്റെ ആൾക്കാർ ചോദിക്കുന്നു, ക്ലാരയുടെ പുതിയ പടങ്ങൾ വല്ലതുമുണ്ടോന്ന്. പഴയത് അവർ കണ്ടതാ. സാരിയിൽ വേണമെന്നാ. ‘ട്രഡീഷണൽ’ എന്ന് പ്രത്യേകം പറഞ്ഞു. മുഖം വേണ്ട, ബാക്കി നിനക്ക് ഗൊത്തല്ലോ. നാളെ രാവിലത്തേക്ക് കിട്ടിയാ മതി.”

അതിന് താഴെ ഒരു കണ്ണിറുക്കുന്ന സ്മൈലി. കൂടാതെ വൺ ടൈമര് വെച്ചുള്ള ഒരു ചിത്രം.

💬 Comments

View all comments