0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 191.1K

അടച്ച്, ഉറക്കം തൂങ്ങുന്ന ഒരു ചിരി.

ക്ലിക്ക്.

ഒരു മണിക്കൂർ മുമ്പ് ഇതേ ഫോണിൽ, ഇതേ മുറിയിൽ മുപ്പത്തിനാല് പടങ്ങൾ എടുത്തിരുന്നു. ഇത് മുപ്പത്തഞ്ചാമത്തേത്. ഇതിൽ മാത്രമാണ് അവളുടെ മുഖമുള്ളത്.

അയച്ചു.

typing... നിന്നു. വീണ്ടും typing... വീണ്ടും നിന്നു.

ജോ: 😳

ജോ: ഇതാണോ നോ മേക്കപ്പ് ലുക്ക്?

ജോ: അപ്പോ ഉച്ചയ്ക്ക് ഞാൻ കണ്ടത് ഓവർകിൽ ആയിരുന്നു. ഇതാ ബെറ്റർ.

റീനു: ഫ്ലേർട്ടിങ് നോട്ട് ചെയ്യപ്പെട്ടിരിക്കുന്നു 👀 ഇനി നിന്റെ പ്രൂഫ്.

അവന്റെ പടം വന്നു. ബനിയനിൽ, കട്ടിലിൽ ചാരിക്കിടന്ന്, മുടി മുഴുവൻ അലങ്കോലമായി, ഒരു കൈ തലയ്ക്ക് പിന്നിൽ. പുറകിലെ ചുവരിൽ ഏതോ പഴയ ഫുട്ബോൾ ടീമിന്റെ പോസ്റ്റർ, ഒരു മൂലയിൽ പകുതി കീറിയത്. ചിരിക്കാൻ ശ്രമിച്ചിട്ട് പകുതിക്ക് നിർത്തിയ ഒരു മുഖം.

റീനു: ഇതെന്താ, പോലീസ് സ്റ്റേഷനിലെ മഗ്ഷോട്ടാ? 😂

ജോ: ഉറങ്ങാത്ത ആണിന്റെ ഒറിജിനൽ ലുക്ക്. റിട്ടേൺ പോളിസി ഇല്ല 🙏

റീനു: വാറന്റി എങ്കിലും ഉണ്ടോ?

ജോ: ലൈഫ് ടൈം 😌

അവൾ കുറെ നേരം ആ പടം നോക്കിക്കിടന്നു. മറുപടി അയക്കാൻ മറന്നുപോയി.

ജോ: ഒരു കാര്യം പറയട്ടെ? സീരിയസാ.

റീനു: പറ.

ജോ: ഉച്ചയ്ക്ക് ബാൽക്കണിയിൽ നിന്നപ്പോ നിന്റെ മുടിയിൽ എന്തോ ഒരു മണം ഉണ്ടായിരുന്നു. ചന്ദനത്തിരിയുടേതല്ല. വൈകുന്നേരം വരെ അത് എന്റെ മൂക്കിൽ ഉണ്ടായിരുന്നു.

റീനു: കാച്ചെണ്ണ. അമ്മയുടെ സ്പെഷ്യൽ റെസിപ്പി 🌿 അല്ല, ആള് കുറച്ച് ഓവറായി നോട്ടീസ് ചെയ്യുന്നുണ്ടല്ലോ 👀

ജോ: നഴ്സിന് മാത്രമല്ല മൂക്ക് ഷാർപ്പ് 😌

അവൾ ഫോൺ

💬 Comments

View all comments