0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 192.1K

നെഞ്ചിൽ വെച്ച് മച്ചിലേക്ക് നോക്കി ഒന്ന് ചിരിച്ചു. ആരും കാണാത്ത ഒരു ചിരി.

ജോ: അത് പോട്ടെ. നീ എന്നാ ബാംഗ്ലൂരിന്?

റീനു: നാളെ രാത്രി ബസ്സ്. മറ്റന്നാൾ രാവിലെ ഡ്യൂട്ടി 🏥

ജോ: ശ്ശെ 😕 ഞാൻ അടുത്ത ശനിയാഴ്ചയേ ഉള്ളൂ. കാറിലാ, കണ്ണനും ഉണ്ട്.

ജോ: ഒരു ഐഡിയ. നീ ഒരാഴ്ച കൂടി ലീവ് എടുക്ക്. നമുക്ക് ഒരുമിച്ച് പോകാം. വഴിക്ക് വയനാട് കേറി, ബന്ദിപ്പൂരിലൂടെ, മൈസൂരിൽ ഒരു ചായ. ഒരു മിനി ട്രിപ്പ് 🚗🌄 അമ്മയോട് ഞാൻ പറഞ്ഞോളാം, പെണ്ണിനെ സേഫായിട്ട് ഹോസ്റ്റലിൽ എത്തിക്കാനാന്ന് 😇

റീനു ആ മെസേജ് രണ്ട് തവണ വായിച്ചു.

കാട്ടിലൂടെയുള്ള ആ റോഡ് അവൾക്ക് കാണാമായിരുന്നു. കാറിന്റെ ജനലിലൂടെ കയറുന്ന തണുത്ത കാറ്റ്, പുറകിലെ സീറ്റിൽ കണ്ണന്റെ കൂർക്കംവലി, വഴിയരികിലെ ഏതോ കടയിലെ ചായ. അവളുടെ വിരൽ ടൈപ്പ് ചെയ്തു: പോകാം 😍

അയക്കുന്നതിന് മുമ്പ് ഫോണിന്റെ മുകളിൽ ഒരു നോട്ടിഫിക്കേഷൻ വന്നുപോയി.

കലണ്ടർ റിമൈൻഡർ. ‘ഡെന്റിസ്റ്റ് – 21’. വൈറ്റ്ഫീൽഡിലെ വില്ല.

അവൾ പോകാം മായ്ച്ചു. ഇമോജിയും മായ്ച്ചു. കുറച്ച് നേരം കീബോർഡിലേക്ക് നോക്കിക്കിടന്നു.

റീനു: ലീവ് ഇല്ല ചെക്ക 😔 ഈ മാസം ഇനി ഒരു ദിവസം പോലും തരില്ല. എന്റെ ഹെഡ് നഴ്സ് ഒരു ഹിറ്റ്ലറാ.

ജോ: 😤 ആ ഹിറ്റ്ലറെ എനിക്ക് ഒന്ന് പരിചയപ്പെടണം

റീനു: ബേഡ 😂

ജോ: ബേഡയോ?

റീനു: കന്നഡയാ. വേണ്ട എന്ന്. ഹോസ്റ്റൽ ലൈഫിന്റെ സൈഡ് എഫക്റ്റ് 😅

ജോ: ഓക്കെ ബേഡ. 😔 എന്നാ

💬 Comments

View all comments