Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]
ഒരു കാര്യം. ഞാൻ അവിടെ എത്തുന്ന ആഴ്ച, ആ കോറമംഗലയിലെ ദോശക്കട. നെയ്റോസ്റ്റ്. നീ ഉച്ചയ്ക്ക് പറഞ്ഞു മുഴുമിപ്പിക്കാത്ത ആ കഥ ബാക്കി അവിടെ വെച്ച്. ഡേറ്റ് ഫിക്സ്?
റീനു: ഫിക്സ് 🤝
ജോ: ബില്ല് നിന്റെ വക. ഡീൽ ഫീ റിട്ടേൺ 😎
റീനു: 🙄 ഓക്കെ ഓക്കെ
ജോ: ഇനി ശരിക്കും ഗുഡ് നൈറ്റ് 😴 അല്ലെങ്കിൽ നാളെ നിന്റെ അപ്പൻ വിളിക്കുമ്പോ ഞാൻ ഉറക്കത്തിൽ ‘ദേവദൂതൻ ഓടിയില്ല’ എന്ന് പറയും
റീനു: ഗുഡ് നൈറ്റ്, കള്ളൻ 🌙
അവന്റെ പേരിന് താഴെ typing... വന്നു. നിന്നു. വീണ്ടും വന്നു. വീണ്ടും നിന്നു. പിന്നെ ഒന്നും വന്നില്ല. എന്തോ പറയാൻ വന്നിട്ട് വേണ്ടെന്ന് വെച്ചതാകും. അത് എന്തായിരിക്കുമെന്ന് ആലോചിച്ച് അവൾ കുറെ നേരം കിടന്നു.
ആ കാട്ടുവഴി അവളുടെ മനസ്സിൽ നിന്ന് പോയില്ല. പോകാമായിരുന്നു. റീനുവിന് പോകാമായിരുന്നു. ക്ലാരയാണ് സമ്മതിക്കാത്തത്.

ഫോൺ നെഞ്ചോട് ചേർത്തുപിടിച്ച് അവൾ കണ്ണടച്ചു.
ആഗസ്റ്റ് ഏഴ്. അവൾ മനസ്സിൽ ഒന്നുകൂടി പറഞ്ഞു.
💬 Comments
View all comments